Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം .... കാസര്‍കോഡ് സ്വദേശികളായ എട്ട് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്എന്ന് എന്‍ഐഎ സ്ഥിരീകരിച്ചു

30 SEPTEMBER 2019 05:10 PM IST
മലയാളി വാര്‍ത്ത

ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം കിട്ടി . കാസര്‍കോഡ് സ്വദേശികളായ എട്ട് പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്എന്ന് എന്‍ഐഎ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് മലയാളികളായ എട്ടുപേരും കൊല്ലപ്പെട്ടത്. കേരള പോലീസിനെ ഇക്കാര്യം ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു.

ഇവരുടെ കേരളത്തിലെ ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എൻഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്

അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തി‌ലാണു മരണമെന്നാണു കേരള പൊലീസിനെ എൻഐഎ അറിയിച്ചത്. കൂടുതൽ നടപടികൾക്കായി എൻഐഎ അഫ്ഗാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിൽ 23 പേരാണ് ഐഎസിൽ ചേർന്നത് ..ഈ സംഘത്തിൽ ഉൾപ്പെട്ടവരാണ് 8 പേരും. അബ്ദുൽ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ മരണവിവരം അറിയിച്ചിരുന്നു ..എന്നാൽ ഇപ്പോൾ ആണ് സ്ഥിരീകരണമുണ്ടായത്

. അതേ സമയം അബ്ദുൽ റാഷിദ് 2 മാസം മുൻപ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചെങ്കിലും എൻഐഎ സ്ഥിരീകരിച്ച 8 പേരുടെ പട്ടികയിൽ ഇല്ല.

പടന്ന സ്വദേശികളായ മുഹമ്മദ് മുർഷിദ്, ഹഫീസുദ്ദീൻ, ഷിഹാസ്, അജ്‌മല, തൃക്കരിപ്പൂരിലെ സർവീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മർവൻ, ഇളമ്പച്ചിയിലെ മുഹമ്മദ് മൻഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിൻ, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. 2016 ജൂൺ മുതലാണ് ഐഎസിൽ ചേരാനായി ഇവർ രാജ്യം വിട്ടത്

ഇന്‍റര്‍പോള്‍ റെ‍ഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചവരാണ് കൊല്ലപ്പെട്ട എട്ടുപേരും. ഭീകര പ്രവര്‍ത്തനം, ഭീകരവാദത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യൽ, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ഇന്ത്യയിൽ ചുമത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends