ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും രണ്ടാഴ്ചക്കകം നല്‍കണമെന്ന് സുപ്രീംകോടതി

ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാല്‍സംഗത്തിനിരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും താമസ സൗകര്യവും രണ്ടാഴ്ചക്കകം നല്‍കണമെന്ന് സുപ്രീംകോടതി. ഉത്തരവ് നടപ്പാക്കാമെന്ന് സോളിസിറ്റര്‍ ജവറല്‍ തുഷാര്‍ മെഹ്തയുടെ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം കൊടുക്കാനുള്ള വിധി സൂപ്രീംകോടതി പുറപ്പെടുവിച്ചത്. എന്നാല്‍ വിധി നടപ്പാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ബില്‍ക്കീസ് ബാനു കോടതിയെ സമീപിച്ചിരുന്നു.ബില്‍ക്കീസ് ബാനുവിന്റെ കേസില്‍ പ്രത്യേക ഘടകങ്ങള്‍ പരിഗണിച്ചാണ് നഷ്ടപരിഹാരം കൊടുക്കാന്‍ കോടതി വിധിച്ചതെന്നും യാതൊരു മുന്‍വിധിയുമില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രണ്ടാഴ്ചക്കകം നഷ്ടപരിഹാരം നല്‍കണമെന്നും വിധി നടപ്പാക്കാന്‍ ആവശ്യമായ സമയം ഇതിനകം തന്നെ സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ശിക്ഷ ശരി വച്ച, അന്നത്തെ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും പിന്നീട് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന വിജയ താഹില്‍രമാനിയ്ക്ക് എതിരെ സിബിഐ അന്വേഷണത്തിന് അനുമതി നല്കിയ അതേ ദിവസമാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവും വന്നത് എന്നത് ശ്രദ്ധേയമാണ്. 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിലാണ് ഗുജറാത്ത് രധിക് പൂര് സ്വദേശിയായ ബില്‍ക്കിസ് ബാനു ക്രൂരമായി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്.
https://www.facebook.com/Malayalivartha