Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹീറോ ബൈക്കിന്‍റെ ഇരുവശങ്ങളിലും പാല്‍പാത്രങ്ങളും തൂക്കി റോഡിലൂടെ പാഞ്ഞുപോകുന്ന എട്ടുവയസുകാരന്റെ വീഡിയോ ...ബ്രേക്കിലേക്കു പോലും കാലെത്താത്ത കുട്ടിയുടെ പാച്ചില്‍ ഞെട്ടലോടെയാണ് പലരും കണ്ടത്

01 OCTOBER 2019 12:24 PM IST
മലയാളി വാര്‍ത്ത

പുതിയ മോട്ടർവാഹന നിയമം പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കോ വാഹന ഉടമയ്‌ക്കോ എതിരെ കേസെടുക്കും .രക്ഷിതാക്കള്‍ക്ക് 25000 രൂപ വരെ പിഴയും മൂന്നു വർഷം വരെ ജയിൽ വാസവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമാണ് ഇന്ന് രാജ്യത്തെ കുട്ടികളുടെ ഡ്രൈവിങ്. എന്നാൽ ഏതു നിയമവും തെറ്റിക്കാൻ ആൾക്കാർക്ക് പ്രത്യേക താൽപ്പര്യമാണ് .അത്തരത്തിൽ ഒരു സംഭവമാണ് യുപിയിലെ ലക്നൗവിൽ ഇപ്പോൾ നടന്നിരിക്കുന്നത്

കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നതിനെതിരെ കര്‍ശനമായ നടപടികളാണ് പുതിയ മോട്ടര്‍ വാഹന നിയമം വ്യവസ്ഥയ ചെയ്യുന്നത്. . എന്നിട്ടും കുട്ടിക്ക് വണ്ടിയോടിക്കാന്‍ കൊടുത്ത് കുരുക്കില്‍പ്പെട്ടിരിക്കുകയാണ് ഒരു രക്ഷിതാവ്.

എട്ടുവയസുകാരനായ മകന് ബൈക്കിന്‍റെ താക്കോല്‍ നല്‍കിയ രക്ഷിതാക്കളാണ് നിയമക്കുരുക്കിൽ പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. ഷാനു എന്ന എട്ടുവയസുകാരനാണ് കുട്ടി ഡ്രൈവര്‍.
ഹീറോ ബൈക്കിന്‍റെ ഇരുവശങ്ങളിലും പാല്‍പാത്രങ്ങളും തൂക്കി റോഡിലൂടെ പാഞ്ഞുപോകുന്ന കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് . കുട്ടിക്ക് ലൈസന്‍സ് ഇല്ലെന്ന് മാത്രമല്ല ബ്രേക്കിലേക്ക് കാലുപോലും എത്താത്ത ചെറിയ കുട്ടിയാണ് ബൈക്ക് ഓടിക്കുന്നത് .. മുന്നിലെ ക്രാഷ് ഗാര്‍ഡിലും പിന്നിലെ രണ്ട് വശങ്ങളിലും പാല്‍ പാത്രം തുക്കിയിട്ടിട്ടുമുണ്ട്. മാത്രമല്ല ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങ്കിലും അതിന്റെ സ്ട്രാപ്പ് പോലും കുട്ടി ധരിച്ചിട്ടില്ല . ബ്രേക്കിലേക്കു പോലും കാലെത്താത്ത കുട്ടിയുടെ പാച്ചില്‍ ഞെട്ടലോടെയാണ് പലരും കണ്ടത്.

കുട്ടി വാഹനം ഓടിക്കുന്നത് കണ്ട ആരോ പകര്‍ത്തിയ വീഡിയോയാണ് പിന്നീട് വൈറലായത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ട പൊലീസ് രക്ഷിതാവിനെതിരെ കേസെടുക്കുകയായിരുന്നു. കകോരി പോലീസാണ് എട്ടുവയസുകാരന്‍ ഷാനുവിന്റെ പിതാവിനെതിരേ നടപടിയെടുത്തത്.

30000 രൂപയോളമാണ് രക്ഷിതാവിന് പിഴ ചുമത്തിയിരിക്കുന്നത്. കുട്ടിഡ്രൈവിങ്ങിന്റെ 25000 രൂപയും കുട്ടിയെ ബൈക്ക് ഓടിക്കാൻ അനുവദിച്ചതിനുള്ള 5000 രൂപയും അടക്കമാണിത്. മാത്രമല്ല കേസ് കോടതിക്ക് കൈമാറുകയും ചെയ്‍തു. കോടതി നടപടികള്‍ക്കനുസരിച്ച് രക്ഷിതാവിന് ജയില്‍വാസം ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (42 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (3 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends