വഴിയിൽ അലഞ്ഞു തിരിഞ്ഞു ഗതാഗത തടസ്സം ഉണ്ടാക്കി ; ശല്യം കാരണം കോര്‍പറേഷന്‍ക്കാർ പിടിച്ച് ക്യാറ്റില്‍ പൗണ്ടില്‍ എത്തിച്ചു ; അവിടെ നാട്ടുകാർക്ക് അടുത്ത തലവേദന ; ഒടുവിൽ കന്നുകാലികളെ ഒഴിവാക്കാൻ കോര്‍പറേഷന്‍ ചെയ്തത്

അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടികൂടിയ കോര്‍പറേഷന് അവ തലവേദനായി. ഒടുവിൽ പരിഹാര മാർഗം കണ്ടെത്തി പ്രശ്നം പരിഹരിച്ചു. കോര്‍പറേഷന്‍ പദ്ധതിയാണ് കന്നുകാലികളെ പിടികൂടുക എന്നത്. സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് അലഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് പാറക്കണ്ടിയിലെ കാറ്റില്‍ പൗണ്ടില്‍ എത്തിച്ചു. ഇതോടെ നാട്ടുകാർക്ക് തലവേദനയായി. ക്യാറ്റില്‍ പൗണ്ടില്‍ നിന്നും ഉയരുന്ന പശുക്കളുടെ അലറല്‍ കാരണം നാട്ടുകാർ ബുദ്ധിമുട്ടിലായി. അവസാനം കോര്‍പറേഷന്‍കാര്‍ പശുവിനെ ലേലത്തില്‍ വില്‍ക്കുക എന്ന തീരുമാനത്തിൽ എത്തി.
അലയുന്ന പശുക്കളെ പിടിച്ച് പൗണ്ടില്‍ പാര്‍പ്പിക്കുമ്പോൾ ഉടമസ്ഥര്‍ വന്ന് പിഴ അടച്ച് പശുവിനെ കൊണ്ട് പോകണം. ഇല്ലെങ്കിൽ ലേലം ചെയ്യുക എന്നതാണ് കോര്‍പറേഷൻറെ പദ്ധതി. പൊതു ജനങ്ങൾക്ക് മാത്രമല്ല വാഹനങ്ങള്‍ക്കും ശല്യമായി കന്നുകാലികള്‍ അലഞ്ഞു നടന്നതിനാലാണ് ഇത്തരത്തിലൊരു നടപടി കോര്‍പറേഷന്‍ സ്വീകരിച്ചത്. ഉടമസ്ഥര്‍ രാവിലെ അഴിച്ചു വിടുന്ന കന്നുകാലികള്‍ പിന്നീട് ഗതാഗതം തടസ്സം വരെ ഉണ്ടാക്കുന്നു. എന്നാൽ ഈ തീരുമാനത്തിന്റെ പുറത്ത് പശുവിനെ പിടികൂടി കെട്ടിയിട്ടത് മുതല്‍ കന്നുകാലിയുടെ അലറൽ പരിസരവാസികള്‍ക്ക് പണിയാവുകയായിരുന്നു. പരിശീലനം ലഭിച്ച പൗണ്ട് കീപ്പര്‍മാര്‍ ശ്രമിച്ചിട്ടും പശുവിനെ മെരുക്കാൻ സാധിച്ചില്ല. ഉടമസ്ഥന്‍ എത്താത്തിനെ തുടര്‍ന്നായിരുന്നു പശുവിനെ ലേലം ചെയ്തത്. 12,800 രൂപയ്ക്ക് പശുവിനെ ലേലത്തില്‍ വാങ്ങി. ചാലാട് സ്വദേശി എം.പി.സുനൈദ് ആണ് പശുവിനെ ലേലത്തില്‍ എടുത്തത്.
https://www.facebook.com/Malayalivartha


























