പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടി തത്സമയം റിപ്പോർട്ട് ചെയ്തില്ല ;ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടി തത്സമയം റിപ്പോർട്ട് ചെയ്യാതിരുന്നതിനാൽ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ. സെപ്‌തംബര്‍ 30ന് സിങ്കപ്പൂര്‍-ഇന്ത്യ ഹാക്കത്തോണ്‍ 2019 പരിപാടിയിലെ നരേന്ദ്ര മോഡിയുടെ പ്രസംഗമാണ് തത്സമയം സംപ്രേക്ഷണം ചെയ്യേണ്ടിയിരുന്നത്.
ഇത് ചെയ്യാതിരുന്ന ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഉദ്യോഗസ്ഥക്കാണ് സസ്‌പെന്‍ഷൻ കിട്ടിയത്. പ്രോഗ്രാം വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വസുമതിക്കാണ് സസ്‌പെൻഷൻ കിട്ടിയത്. സെന്‍ട്രല്‍ സിവില്‍ സര്‍വീസ് നിയമത്തിലെ ചട്ടം 10ൻറെ അടിസ്ഥാനത്തിൽ ദൂരദര്‍ശന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറാണ് നടപടിയെടുത്തത് . അച്ചടക്കനടപടി നിലവിലിരിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ ചെന്നൈ ആസ്ഥാനത്തിന് പുറത്ത് പോകാന്‍ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. പരിപാടി ആര്‍ വസുമതി മന:പൂര്‍വം സംക്ഷ്രേണം ചെയ്യാതിരുന്നു എന്ന കുറ്റത്തിലാണ് നടപടി.
https://www.facebook.com/Malayalivartha


























