Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഡയപ്പറിട്ട കുഞ്ഞാണ് ഹിന്ദി; ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെ രൂക്ഷ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്

04 OCTOBER 2019 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെ രൂക്ഷ പ്രതികരണവുമായി നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ രംഗത്ത്. ഹിന്ദി ഡയപ്പറിട്ട ചെറിയ കുഞ്ഞാണെന്നും മറ്റ് ഭാഷകളെ താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി വളരെ ചെറുതാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു. ഡയപ്പിറിട്ട കുഞ്ഞിന്റെ പ്രായമേ ഹിന്ദിഭാഷയ്ക്കുള്ളൂവെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. ഹിന്ദി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന കേന്ദ്ര നിലപാടിനെതിരേ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയയാളാണ് കമൽഹാസൻ. ചെന്നൈയിൽ പൊതുവേദിയിൽ ഹിന്ദി ഭാഷ വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡയപ്പറിട്ട കുഞ്ഞുകുട്ടിയാണ് ഹിന്ദിയിപ്പോഴും. തമിഴ്, സംസ്‌കൃതം, തെലുങ്ക് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദിഭാഷയിപ്പോഴും ചെറുപ്പമാണ്. കളിയാക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞതല്ല ഇത്. അനുകമ്പയോടെയാണ് ഞാന്‍ സംസാരിക്കുന്നത്. നമ്മൾ ഭാഷയ്ക്ക് ശ്രദ്ധ നല്‍കണം പക്ഷെ അത് അടിച്ചേല്‍പിച്ചോ കഴുത്തിന് പിടിച്ചോ ആവരുത്"എന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പിച്ചാല്‍ അത് ജെല്ലിക്കെട്ട് പ്രക്ഷോഭത്തേക്കാല്‍ ഭഷിഷ്യത്തുണ്ടാക്കുമെന്ന് മുൻപും കമല്‍ഹാസന്‍ പറഞ്ഞിരുന്നു.

"പറഞ്ഞത് തന്നെ ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. തമിഴ് ഭാഷയെന്നത് ഞങ്ങളുടെ അഭിമാനമാണ്. അതിന് വേണ്ടി ഞങ്ങള്‍ പോരാടും. ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ ലഭിച്ച വാഗ്ദാനമാണ് നാനാത്വത്തില്‍ ഏകത്വമെന്നത്. അത് മാറ്റാന്‍ നമുക്കാവില്ല". ഒരു ഷായ്‌ക്കോ സുല്‍ത്താനോ ഈ വാഗ്ദാനങ്ങളൊന്നും മാറ്റാനാവില്ലെന്നും അമിത് ഷായെ പരിഹസിച്ച് കമല്‍ഹാസന്‍ മുമ്പ് പറഞ്ഞിരുന്നു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയും കമൽഹാസൻ ശബ്ദമുയർത്തിയിരുന്നു. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും ഇതു സമ്പൂര്‍ണമായ അധപതനമാണെന്നും കമൽ തുറന്നടിച്ചു. ഏകാധിപത്യ ശൈലിയിലായിരുന്നു നടപടി. സമവായത്തിലൂടെ മാത്രമേ 370, 35എ വകുപ്പുകളില്‍ മാറ്റം വരുത്താന്‍ പാടുണ്ടായിരുന്നുള്ളൂവെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പ്രതിപക്ഷത്തോട് ആലോചിക്കാതെ, പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും പ്രതിപക്ഷത്തെ ബലം പ്രയോഗിച്ച് നിശബ്ദമാക്കുകയായിരുന്നുവെന്നും കമല്‍ഹാസന്‍ കുറ്റപ്പെടുത്തി.

'രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെ ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന മുന്‍നിലപാടില്‍നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മലക്കം മറിഞ്ഞു. മറ്റ് പ്രാദേശിക ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുക എന്നല്ല താന്‍ ഉദ്ദേശിച്ചതെന്നാണ് അമിത് ഷായുടെ തുടർന്നുണ്ടായ വിശദീകരണം.

മറ്റ് പ്രാദേശിക ഭാഷകളുടെ മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ താന്‍ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഒരാളുടെ മാതൃഭാഷയ്ക്ക് ശേഷം രണ്ടാം ഭാഷയായി ഹിന്ദി പഠിക്കാന്‍ മാത്രമേ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളു എന്നുമായിരുന്നു അമിത് ഷായുടെ വിശദീകരണം.

ഹിന്ദി ഭാഷാ വിവാദം ചര്‍ച്ചയായിരിക്കെതന്നെ തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന ആവശ്യവുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ മുന്നോട്ട് വന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിന്‍ കത്തയച്ചിരുന്നു. എട്ട് കോടിയലധികം ജനങ്ങള്‍ സംസാരിക്കുന്ന തമിഴ് ഭാഷ ഔദ്യോഗിക ഭാഷയാക്കാന്‍ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നായിരുന്നു സ്റ്റാലിന്റെ കത്ത്. തമിഴ് പ്രാചീന ഭാഷയാണെന്നും യുഎസില്‍ പോയപ്പോള്‍ താന്‍ തമിഴ് സംസാരിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ പ്രസംഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ തമിഴ് ഭാഷയ്ക്കായി രംഗത്തുവന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (12 minutes ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (1 hour ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (3 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (3 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (3 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (3 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (3 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (3 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (3 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (3 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (4 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (4 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (4 hours ago)

Malayali Vartha Recommends