യുഎഇ-യില്‍ പോയിട്ടില്ലാത്ത കര്‍ണാടകക്കാരന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം

മുംബൈയില്‍ അക്കൗണ്ടന്റായ കര്‍ണാടക സ്വദേശി ജെ.എ. മുഹമ്മദ് ഫയാസ് എന്ന 24-കാരന്‍ ഇതുവരെ യുഎഇ കണ്ടിട്ടില്ല. ആ മുഹമ്മദ് ഫയാസിനാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം ലഭിച്ചത്.
വൃക്ക രോഗത്തെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ടതിനു ശേഷം ഇളയ സഹോദരനും 2 സഹോദരിമാര്‍ക്കും ഏക ആശ്രയം ഫയാസായിരുന്നു. വളരെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഇവര്‍ക്കെല്ലാം മികച്ച ജീവീതം നല്‍കാന്‍ വേണ്ടിയാണ് മുംബൈയിലേയ്ക്ക് മുഹമ്മദ് ഫയാസ് എത്തിയത്. ആറു മാസം മുന്‍പാണു കൂടെ താമസിക്കുന്നവരുമായി ചേര്‍ന്ന് ബിഗ് ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയത്.
ഇവരുടെ പിതാവ് ഏറെ കാലം സൗദിയില്‍ ജോലി ചെയ്തിരുന്നയാളാണ്. 12 വര്‍ഷത്തോളം അദ്ദേഹം വൃക്ക രോഗത്താല്‍ വലഞ്ഞു. അമ്മയ്ക്കും വൃക്കരോഗം ബാധിച്ചതോടെ കുട്ടികള്‍ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. ആ ഞെട്ടലില്‍ നിന്ന് എല്ലാവരും മോചിതരാകാന്‍ ഏറെ കാലമെടുത്തു.
ഫയാസിന് ഒരു ചെറിയ സഹോദരിയുണ്ട്. മൂത്ത സഹോദരി വിവാഹിതയാണ്. അവര്‍ക്കുണ്ടായിരുന്ന ഭൂമിയില്‍ നിന്നു ചെറിയൊരു ഭാഗം വിറ്റാണ് വീടു പണിയാന്‍ ആരംഭിച്ചത്. അതു പാതിവഴിയിലാണ്. ഒരു വര്‍ഷം മുന്‍പ് മികച്ച ജീവിതോപാധി തേടി മുംബൈയിലെത്തി. രണ്ടു മക്കളുടെ പിതാവായ സഹോദരനാണ് നാട്ടിലെ കാര്യങ്ങള്‍ നോക്കുന്നത്-മുഹമ്മദ് ഫയാസ് പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസം മുഹമ്മദ് ഫയാസിന് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്രാവശ്യം സെപ്റ്റംബര്‍ അവസാനമാണ് ടിക്കറ്റെടുത്തത്. അതു ഭാഗ്യവും കൊണ്ടുവന്നു.
ഇതിനു പുറമെ 1 ലക്ഷം മുതല്‍ 50,000 ദിര്‍ഹം ലഭിച്ച മറ്റു 5 ഇന്ത്യക്കാരില്‍ 4 മലയാളികളുണ്ട്. രണ്ടാം സമ്മാനമായ ലാന്‍ഡ് റോവര്‍ പാക്കിസ്ഥാന്‍ സ്വദേശി അബ്ദുല്‍ റഹ്മാന്‍ ഹാജിക്ക് ലഭിച്ചു. ഒരു ഫിലിപ്പീന്‍സുകാരനും സമ്മാനം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























