ആരുഷി വധം: സാക്ഷികളുടെ മൊഴി വീണ്ടും എടുക്കേണ്ടതില്ലെന്ന് കോടതി

ആരുഷി വധക്കേസില്‍ 14 സാക്ഷികളെയും വിചാരണക്കോടതിയില്‍ വിളിച്ചുവരുത്തി വീണ്ടും മൊഴിയെടുക്കണമെന്ന കേസിലെ പ്രതികളായ ആരുഷിയുടെ മാതാപിതാക്കളുടെ ഹര്‍ജി കോടതി തള്ളി. രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതിയാണ് തള്ളിയത്.
നേരത്തെ സുപ്രീംകോടതിയെ നേരിട്ടു സമീപിച്ചെങ്കിലും ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീംകോടതിയിലെത്തിയതിന് കോടതി ഇവരെ ശകാരിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും മെയ് 15 ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ഇവരുടെ ആവശ്യം സിബിഐ കോടതിയും തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ മേല്‍ക്കോടതിയെ സമീപിച്ചത്.
2008 മെയ് 16 നാണ് ആരുഷിയുടെ മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തിയത്. പിന്നീട് അടുത്ത ദിവസം ഇവരുടെ വീട്ടുവേലക്കാരന്‍ ഹേം രാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തി. കൊലപാതകങ്ങള്‍ നടത്തിയത് ആരുഷിയുടെ മാതാപിതാക്കള്‍ തന്നെയാണെന്നാണ് സി.ബി.ഐയുടെ നിഗമനം.
https://www.facebook.com/Malayalivartha























