മുംബൈയിലെ ആരേ കോളനിയില്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മരം വെറ്റുന്നതിലുള്ള പ്രതിഷേധം കനക്കുന്നു....പ്രദേശത്ത് നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു

മുംബൈയിലെ ആരേ കോളനിയില്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മരം വെറ്റുന്നതിലുള്ള പ്രതിഷേധം കനക്കുന്നു..പ്രദേശത്ത് നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. 23 പുരുഷന്മാരും ആറ് സ്ത്രീകളും ഉൾപ്പടെ 29 പേരെ അറസ്റ്റ് ചെയ്തു.
രണ്ട് കോണ്‍സ്റ്റബിള്‍മാരെ പ്രതിഷേധക്കാര്‍ ആക്രമിച്ചതായും ഒരു വനിതാ കോണ്‍സ്റ്റബിളിനെ പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തതായും പൊലീസ് ആരോപിക്കുന്നു. നൂറ് കണക്കിന് പേരാണ് മരം മുറിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട 38 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.. മരം മുറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
മുംബയ് നഗരത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ഇവിടുന്ന് 200 മരങ്ങള്‍ മുറിക്കിച്ചെടുത്തതായി പറയുന്നു.. മരം മുറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്ന ഒക്ടോബര്‍ 10ന് മുമ്പായി ഇവിടത്തെ മരങ്ങള്‍ മുറിച്ചുനീക്കാനാണ് അധികൃതരുടെ നീക്കം എന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു
മുംബയ് നഗരത്തിന്റെ ശ്വാസകോശം എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. കനത്ത പൊലീസ് സന്നാഹമാണ് ഇവിടെയുള്ളത് എന്നും ആരേയും കോളനിയിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും ആക്ടിവിസ്റ്റുകൾ പരാതി പറയുന്നു
https://www.facebook.com/Malayalivartha


























