ഐഎസ്ആര്‍ഒ മേധാവി കെ ശിവന് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വൻ സ്വീകരണം

ഐഎസ്ആര്‍ഒ മേധാവി കെ ശിവന് ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വൻ സ്വീകരണം. കഴിഞ്ഞദിവസം, ഇൻഡിഗോ വിമാനത്തിൽ ഇസ്‌റോ ചെയർമാന്‍ എത്തിയപ്പോള്‍ സഹയാത്രികര്‍ നിറഞ്ഞ കയ്യടിയോടെയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഇക്കോണമി ക്ലാസിലാണ് കെ ശിവൻ എത്തിയത്. ജീവനക്കാർ അദ്ദേഹത്തെ ഹസ്തദാനം നല്‍കി സ്വീകരിച്ചപ്പോഴാണ് കയ്യടിയോടെ യാത്രക്കാരും ചേര്‍ന്നത്. തന്റെ ഇരിപ്പിടത്തിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ യാത്രക്കാര്‍ വന്‍ കരഘോഷമാണ് മുഴക്കിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലുടനീളം വൈറലായി കഴിഞ്ഞു.
സെല്‍ഫിയെടുക്കാനും, കൈപിടിക്കാനും ഒന്ന് അടുത്തുകാണാനും കഴിഞ്ഞ സന്തോഷത്തിലാണ് യാത്രക്കാര്‍. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് യാത്രക്കാരിലൊരാള്‍ പങ്ക് വച്ചത്. ചന്ദ്രയാന്‍-2 വിക്ഷേപിച്ചത് മുതല്‍ ഈസ്രോ തലവന്‍ ഏവരുടേയും മനസില്‍ കയറി പറ്റിയിരുന്നു. മറ്റൊരു അബ്ദുള്‍ കലാം എന്ന വിശേഷണത്തോടെയാണ് ട്വിറ്റര്‍ അദ്ദേഹത്തെ പ്രശംസിക്കുന്നത്.
https://www.facebook.com/Malayalivartha


























