മോഡിരാജ്യത്തെ തൊഴില്‍ സാഹചര്യം വളരെ മോശം, 50 ശതമാനത്തിലധികം പേരുടെ വരുമാനം കുറയുന്നു

ഇന്ത്യയിലെ തൊഴില്‍ സാഹചര്യം വളരെ മോശമാണെന്ന് റിസര്‍വ് ബാങ്ക് കോണ്‍ഫിഡന്‍സ് സര്‍വ്വേ. സെപ്തംബറിലെ സര്‍വ്വേയില്‍ 52.5 ശതമാനം പേരും തൊഴില്‍ മേഖലയിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് പറയുന്നു. വരുമാനം കുറഞ്ഞ് വരുകയാണെന്ന് 26.7 ശതമാനം പേരും വ്യക്തമാക്കുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇത്തരമൊരു അവസ്ഥ സംജാതമായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സാമ്പത്തികാവസ്ഥ മൊത്തത്തില്‍ മോശമായിരിക്കുകയാണെന്ന് 47.9 ശതമാനം പേരും പറയുന്നു. അതിന്റെ പ്രതിഫലനം ആണിതെന്ന് സാമ്പത്തിവിദഗ്ധര്‍ പറയുന്നു. അടുത്ത വര്‍ഷവും സാമ്പത്തികാവസ്ഥ മെച്ചപ്പെടില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 38.6 ശതമാനം പേരും ആശങ്ക അറിയിച്ചു. വിലക്കയറ്റം നിയന്ത്രണാതീതമാണെന്നും 50 ശതമാനത്തിലധികം പേരും അഭിപ്രായപ്പെടുന്നു. വരും വര്‍ഷങ്ങളില്‍ വരുമാനത്തില്‍ വര്‍ധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി 53 ശതമാനം പേരും പങ്കുവെച്ചു. അതേസമയം 9.6 ശതമാനം ആളുകള്‍ വരുമാനം വര്‍ധിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് പറയുന്നു.
സാമ്പത്തികാവസ്ഥ മോശമായത് ആളുകളുടെ പര്‍ച്ചേസിംഗ് കപ്പാസിറ്റിയെ ബാധിച്ചു. അത്യാവശ്യകാര്യങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കാനാണ് 26.7 ശതമാനം പേരും താല്‍പര്യപ്പെടുന്നത്. അതുകൊണ്ട് വാഹന വിപണിയടക്കമുള്ള പല മേഖലകളും പ്രതിസന്ധിയിലാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഭോപ്പാല്‍, ഗുവാഹത്തി, ജയ്പൂര്‍, ലഖ്‌നൗ, പട്‌ന, തിരുവനന്തപുരം തുടങ്ങി 13 പ്രധാന നഗരങ്ങളിലാണ് സര്‍വേ നടത്തിയത്.
സ്വതന്ത്ര പ്രൊഫഷണലുകള്‍ നടത്തിയ മറ്റൊരു സര്‍വേയില്‍ ആഭ്യന്തര ഉത്പാദനം (ജിഡിപി) 2019-20ല്‍ 6.2 ശതമാനവും 2020-21 ല്‍ 7.0 ശതമാനവുമായിരിക്കുമെന്ന് കണ്ടെത്തി. കുറേക്കൂടി ഉയര്‍ന്ന കണക്കുകളായിരുന്നു ഇവര്‍ നേരത്തെ നടത്തിയ സര്‍വേയില്‍ ലഭിച്ചത്.
https://www.facebook.com/Malayalivartha


























