ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകര്‍നാഗില്‍ മുന്‍ പിഡിപി നേതാവ് സജാദ് ഹുസൈന് മന്തൂവിനെതിരെ ഭീകരര്‍ വെടിയുതിര്‍ത്തു
ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകര്‍നാഗില്‍ മുന്‍ പിഡിപി നേതാവ് സജാദ് ഹുസൈന് മന്തൂവിനെതിരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.വീട്ടില്‍ വെച്ചാണ് സജാദിനെതിരെ ഭീകരര്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ അദ്ദേഹത്തിന്റെ വയറിലും തുടയിലും പരിക്കേറ്റതായി പൊലീസ് പറഞ്ഞു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച സജാദ് അപകടനില തരണം ചെയ്തതായും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha