നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം ലക്ഷാസേന പരാജയപ്പെടുത്തി
നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാനുള്ള തീവ്രവാദികളുടെ ശ്രമം ലക്ഷാസേന പരാജയപ്പെടുത്തി. ജമ്മു കാശ്മീരിലെ ബാരാമുള്ള മേഖലയില്‍ ഇന്നലെ രാത്രി 11.30ഓടെയാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. അഞ്ച് നുഴഞ്ഞുകയറ്റക്കാര്‍ നിയന്ത്രണ രേഖയിലെ നൗഗാമില്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിര്‍ത്തിരക്ഷാ സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇതേതുടര്‍ന്ന് അതിര്‍ത്തിരക്ഷാ സേന ഷെല്ലിങ് നടത്തുകയും വെടിയുതിര്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ തിരികെ വെടിവെച്ചെങ്കിലും പിടിച്ചുനില്‍ക്കാനാവാതെ പിന്തിരിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
"
https://www.facebook.com/Malayalivartha