വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ സന്ദര്‍ശിച്ചു
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ സന്ദര്‍ശിച്ചു. ജമ്മുകശ്മീരിന്റെ അഖണ്ഡതയും മതസൗഹാര്‍ദ്ദവും ഒരുമയും നിലനിര്‍ത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ അറിയിച്ചു.
ജമ്മു പ്രൊവിന്‍ഷ്യല്‍ പ്രസിഡന്റ് ദേവേന്ദര്‍ സിങ് റാണ, പാര്‍ട്ടി മുന്‍ എം.എല്‍.എമാര്‍ എന്നിവരടങ്ങിയ 15 അംഗ സംഘമാണ് ശ്രീനഗറിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ഫാറൂഖ് അബ്ദുല്ലയെ സന്ദര്‍ശിച്ചത്. . ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തെ ജനങ്ങളും അവകാശങ്ങളും അധികാരങ്ങളും വീണ്ടെടുക്കാനും സംരക്ഷിക്കാനും പേരാടുമെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha