കുരങ്ങനെ വെടി വച്ച് കൊന്നതിൽ പ്രതിഷേധം; വിശ്വാസത്തെ മുറിവേൽപ്പിച്ചു എന്ന് പ്രചാരണം ; സംഘർഷാവസ്ഥ കണക്കിലെടുത്ത് ശക്തമായ സുരക്ഷ ഒരുക്കി പോലീസ്

ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ കുരങ്ങന് വെടിയേറ്റ് ചത്തു. ഇതിന് പിന്നാലെ പോലീസ് സുരക്ഷ ശക്തമാക്കി സഹോദരങ്ങളായ മൂന്നുപേർ ചേർന്നാണ് കുരങ്ങനെ വെടി വച്ച് കൊന്നത്. എന്നാൽ ഹനുമാന്റെ പ്രതിരൂപമായി ഹിന്ദു മത വിശ്വാസികൾ കണക്കാക്കുന്ന കുരങ്ങനെ വെടി വച്ചത് വിശ്വാസികളെ വിഷമിപ്പിക്കും എന്നതിനാലാണ്
സുരക്ഷ ശക്തമാക്കിയത്. ഇങ്ങനത്തെ പ്രചാരണം വരികയും സംഘര്‍ഷ സാധ്യത ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.കുരങ്ങനെ വെടി വച്ച് കൊന്ന സംഭവത്തില്‍ അസിഫ്, ഹാഫീസ്, അനീസ് എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുരങ്ങനെ കൊന്ന വിവരം അറിഞ്ഞ് പ്രാദേശിക ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു തെറ്റായ പ്രചാരണങ്ങൾ പരക്കാൻ തുടങ്ങിയത്.
https://www.facebook.com/Malayalivartha





















