പെൺക്കുട്ടിയുടെ മരണത്തിന് ഉത്തരവാദി കാറ്റ്; നടപടിയെടുക്കേണ്ടുന്നത് കാറ്റിനെതിരെയെന്നും എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍

ഫ്ലക്സ് വീണ് ഐടി ജീവനക്കാരി മരിച്ച സംഭവത്തിൽ കേസെടുക്കേണ്ടുന്നത് കാറ്റിനെതിരെയാണെന്ന അഭിപ്രായവുമായി എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍. മരണത്തിൽ ബോര്‍ഡ് സ്ഥാപിച്ച വ്യക്തികൾ അല്ല മറിച്ച് കാറ്റാണ് കുറ്റക്കാരനെന്നാണ് അദ്ദേഹം പറയുന്നത്.
പെണ്‍കുട്ടി കൊല്ലപ്പെട്ടതിൽ ബോര്‍ഡ് സ്ഥാപിച്ച വ്യക്തി ഉത്തരവാദി അല്ല. ആര്‍ക്കെങ്കിലും എതിരെ കേസെടുക്കണമെങ്കിലോ ശിക്ഷിക്കണമെങ്കിലോഅത് കാറ്റിനെതിരേയാണ് ചെയ്യേണ്ടുന്നത് എന്നും പൊന്നയ്യന്‍ വ്യക്തമാക്കി. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സി പൊന്നയ്യന്‍ ഈ അഭിപ്രായം പറഞ്ഞത്. സെപ്റ്റംബര്‍ 12നായിരുന്നു ശുഭശ്രീ രവി എന്ന ഐടി ജീവനക്കാരി സ്കൂട്ടറില്‍ സഞ്ചരിക്കവെ ഹോര്‍ഡിംഗ് വീണ് മരിച്ചത്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നലെ അനധികൃതമായി ഹോര്‍ഡിംഗ് സ്ഥാപിച്ചതിന് എഐഎഡിഎംകെ നേതാവ് ജയഗോപാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ അഭിപ്രായവുമായി പൊന്നയ്യന്‍ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha





















