മഹാരാഷ്ട്രയിലും ഹരിയാനയിലും തെരെഞ്ഞെടുപ്പ് വിസില്‍ മുഴങ്ങി; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് തുത്തുവാരാനുറച്ച് ബിജെപി; അമിത്ഷായുടെ തന്ത്രങ്ങളിങ്ങനെ; പി.സി.സി പ്രസിഡന്റ് അശോക് തന്‍വാര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു

മഹാരാഷ്ട്ര, ഹരിയാനയും ഹരിയാനയും തൂത്തുവാരാനായി ബിജെപിയുടെ പടപ്പുറപ്പാടു തുടങ്ങി നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രചാരണ വിഷയങ്ങള്‍ തന്നെയാണ് ബിജെപിക്ക് ഇവിടെ തുണയാവുക, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്, മോദി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധത, രാജ്യമാകെ പൗരത്വ റജിസറ്റര്‍ എന്നീ വിഷയങ്ങളാണു പൊതുവായി രണ്ടു സംസ്ഥാനങ്ങളിലും ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അമിത് ഷാ എന്നിവരാകും താരപ്രചാരകരെന്നും ബിജെപി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മഹാരാഷ്ട്രയില്‍ 10, ഹരിയാനയില്‍ 4 5 റാലികളിലുമാണു മോദി പങ്കെടുക്കുക. ഇതിന്റെ ഇരട്ടി റാലികളില്‍ അമിത് ഷാ പങ്കെടുക്കും. ആവശ്യമെന്നു കണ്ടാല്‍ മോദിയും ഷായും കൂടുതല്‍ പ്രചാരണ യോഗങ്ങളില്‍ സാന്നിധ്യമറിയിക്കും. രണ്ടു സംസ്ഥാനങ്ങളിലും 21ന് ആണ് തിരഞ്ഞെടുപ്പ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ ജനങ്ങള്‍ നന്നായാണു സ്വീകരിച്ചത്. വന്‍തോക്കുകള്‍ക്കെതിരെ കേസും നിയമനടപടികളുമായി മുന്നോട്ടു പോകുന്നതും ജനം സ്വാഗതം ചെയ്തിട്ടുണ്ട്. ബിജെപിയുടെ പ്രചാരണത്തിനു മുന്നില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിനു പറയാനൊന്നുമില്ലെന്നും പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരുടെ നല്ല പ്രതിച്ഛായ ഇരുവരെയും അധികാരത്തില്‍ തുടരാന്‍ സഹായിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. പാര്‍ട്ടിയുടെ അജന്‍ഡ വിളിച്ചോതുന്ന ദേശീയ വിഷയങ്ങള്‍ കൂടിയാകുന്നതോടെ വലിയ മാര്‍ജിനില്‍ വിജയം ഉറപ്പിക്കാനാകും. ഇരു സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയാല്‍ വരാനിരിക്കുന്ന ജാര്‍ഖണ്ഡ്, ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അണികള്‍ക്ക് ആവേശമാകുമെന്നു കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു.
അതേസമയം മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ബി.ജെ.പി വിട്ട മുന്‍ എം.എല്‍.എ ആഷിഷ് ദേശ്മുഖിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ സൂക്ഷ്മ പരിശോധനക്കുള്ള സമയം അഞ്ചാം തിയതിയാണ് അവസാനിച്ചത്. 288 മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ ബി.ജെ.പിയും ശിവസേനയും മത്സരിക്കുന്ന സീറ്റുകളുടെ നില ഇങ്ങനെ ബിജെപി 152 സീറ്റില്‍ മത്സരിക്കും. ശിവസേന 124 സീറ്റിലും. 12 സീറ്റുകളില്‍ മറ്റ് ചെറിയ സഖ്യ കക്ഷികളാണ് മത്സരിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് 140 സ്ഥാനാര്‍ഥികളെയാണ് മത്സര രംഗത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്നാവിസിനെതിരെ പാര്‍ട്ടി വിട്ട മുന്‍ ബി.ജെ.പി എം.എല്‍.എ ആഷിഷ് ദേഷ്മുഖ് മത്സരിക്കും. 77 സീറ്റുകളിലാണ് എന്‍.സി.പി മത്സരിക്കുന്നത്. 90 സീറ്റുള്ള ഹരിയാനയിലും സ്ഥാനാര്‍ഥികളായി. 90 സീറ്റിലും ബി.ജെ.പിക്കും കോണ്‍ഗ്രസിനും സ്ഥാനാര്‍ഥികളുണ്ട്. എന്നാല്‍ മുന്‍ പി.സി.സി പ്രസിഡന്റ് അശോക് തന്‍വാര്‍ ഉയര്‍ത്തിയ വിമത സ്വരം കോണ്‍ഗ്രസിന് ഇപ്പോഴും വലിയ തലവേദനയായുണ്ട്. ഐ.എന്‍.എല്‍.ഡി, ജെ.ജെ.പി പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികളുണ്ട്.
https://www.facebook.com/Malayalivartha





















