പ്രണയദിനം ഇനി മുതല്‍ മാതൃ-പിതൃ ദിവസ്

പ്രണയിക്കാനായി ഇനി കാമുകി കാമുകന്മാര്‍ക്ക് പ്രണയദിനമില്ല. പ്രണയം ദിനം ഇനി മുതല്‍ മാതാപിതാക്കളെ ആരാധിക്കാനുള്ള ദിനമാണ്. പ്രണയ ദിനാഘോഷത്തിനു എതിരായാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. പ്രണയ ദിനമായ ഫെബ്രുവരി 14 ഇനി മുതല്‍ മാതൃ - പിതൃ ദിവസ് ആയി ആചരിക്കാന്‍ രമണ്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഔദ്യോഗികമായി തീരുമാനിച്ചു. ഇനി എല്ലാ വര്‍ഷവും പ്രണയദിനത്തില്‍ ഛത്തീസ്ഗഡില്‍ മാതാപിതാക്കളെ ആരാധിക്കുന്ന ദിവസമായി ആചരിക്കും.
രണ്ടു വര്‍ഷം മുന്‍പ് മുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാതൃ - പിതൃ ദിവസമായി ആചരിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം മുതല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചു. ഇനി മുതല്‍ എല്ലാ വര്‍ഷവും പ്രത്യേക അറിയിപ്പുണ്ടാകില്ലെന്നും ഇതു എല്ലാ വര്‍ഷവും പിന്തുടരണമെന്നും പൊതുവിഭ്യാഭാസ ഡയറക്ടര്‍ അയച്ച സര്‍ക്കുലറില്‍ പറയുന്നു.
പുതിയ സര്‍ക്കുലര്‍ അനുസരിച്ച്, ഫെബ്രുവരി 14ന് വിദ്യാര്‍ഥികള്‍ക്കൊപ്പം മാതാപിതാക്കളും സ്‌കൂളിലെത്തണം. തുടര്‍ന്ന് രക്ഷിതാക്കളെ കുട്ടികള്‍ മാല ചാര്‍ത്തി സ്വീകരിച്ച് ആരതി ഉഴിയണം. തുടര്‍ന്ന് മധുരവിതരണം നിര്‍വഹിക്കണം. നാല് ദിവസങ്ങള്‍ക്കു മുന്‍പ് ഇതേ ആവശ്യവുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. പ്രണയദിനം ഇന്ത്യയുടെ സംസ്‌കാരത്തിനു ചേര്‍ന്നതല്ലെന്നാണ് ഹിന്ദു മഹാസഭയുടെ നിലപാട്. ഏതായാലും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള നീക്കം സമൂഹത്തില്‍ എത്രമാത്രം പ്രവര്‍ത്തികമാകുമെന്ന് കണ്ടറിയണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























