ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ വന്ദേഭാരത് കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി

വന്ദേഭാരത് എക്‌സ്പ്രസില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയ സംഭവത്തില്‍ കരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി റെയില്‍വേ. മുംബൈ– അഹമ്മദാബാദ് വന്ദേഭാരത് എക്‌സ്പ്രസില്‍ ആണ് പരിപ്പിലും ചോറിലും പാറ്റയെ കണ്ടെത്തിയത്.
നേരത്തേയും വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നു. മോശം ഭക്ഷണം യാത്രക്കാര്‍ക്ക് നല്‍കിയ സംഭവങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനെതിരെ (ഐആര്‍സിടിസി) കര്‍ശന നടപടിയാണ് ഇന്ത്യന്‍ റെയില്‍വേ സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha























