ജമ്മു കാശ്മീരില്‍ ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി പോലീസ്... ജയ്‌ഷെ മുഹമ്മദ് ഭീകരനെ പോലീസ് അറസ്റ്റു ചെയ്തു

ജമ്മു കശ്മീരില്‍ ഭീകരാക്രമണ പദ്ധതി പോലീസ് പരാജയപ്പെടുത്തി. സംഭവത്തില്‍ ജയ്ഷെ മുഹമ്മദ് ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. ബാരാമുള്ള സ്വദേശിയായ മൊഹാസിന്‍ മന്‍സൂറാണ് പിടിയിലായത്. ഇയാളില്‍ നിന്ന് നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ബാരാമുള്ള കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡിജിപി ദില്‍ബാഗ് സിംഗ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഗന്ദര്‍ബാല്‍ ജില്ലയിലെ ഗന്ദര്‍ബാല്‍ വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കമാന്‍ഡോകളെ വിന്യസിച്ചിരുന്നു.
https://www.facebook.com/Malayalivartha





















