ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലേക്ക്

ഇന്ത്യയിലെ ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇരു കൈയും നീട്ടി സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലേക്ക് തിരിച്ചു. രാജ്നാഥ് സിംഗ് ചൊവ്വാഴ്ച രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും റഫാൽ വിമാനങ്ങൾ സ്വീകരിക്കുന്നത്. റഫാൽ കൈമാറ്റം ചെയ്യുന്ന ചടങ്ങിൽ രാജ്നാഥ്സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറൻസ് പാർലിയും ചേരും. മാത്രമല്ല റഫാൽ വിമാനത്തിൽ പറക്കുന്ന രാജ്നാഥ് സിംഗ് വിജയദശമി ദിനത്തിൽ ആയുധപൂജയിലും പങ്കുചേരും.
സെപ്തംബർ മാസം തന്നെ റഫാൽ വിമാനങ്ങൾ ഫ്രാൻസ് ഇന്ത്യയ്ക്ക് നൽകി കഴിഞ്ഞിരുന്നു. രണ്ടു സീറ്റുകളുള്ള RB-OO1 വിമാനമാണ് ഇന്ത്യക്ക് നൽകിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഡെപ്യൂട്ടി ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി റഫാല്‍ ഏറ്റുവാങ്ങുകയും പിന്നാലെ ഒരു മണിക്കൂർ വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയുമിരുന്നു. എന്നാൽ, റഫാൽ ഔദ്യോഗികമായി നാളെയാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും സ്വീകരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനിൽ നിന്നുമാണ് ഇന്ത്യ 36 റഫാല്‍ ഫൈറ്റര്‍ വിമാനങ്ങൾ സ്വന്തമാക്കുന്നത്.
https://www.facebook.com/Malayalivartha























