ആരെയ് കോളനിയില്‍ മെട്രോയുടെ കാര്‍ ഷെഡ് നിര്‍മിക്കുന്നതിനായി മരം മുറിക്കുന്ന നടപടിയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍

ആരെയ് കോളനിയില്‍ മെട്രോയുടെ കാര്‍ ഷെഡ് നിര്‍മിക്കുന്നതിനായി മരം മുറിക്കുന്ന നടപടിയില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. ഈ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന ഈ മാസം 21 വരെ മരം മുറിക്കരുതെന്ന് കോടതി നിര്‍ദേശം നല്‍കി.
ഒരു കൂട്ടം നിയമ വിദ്യാര്‍ഥികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കയച്ച കത്ത് പൊതുതാത്പര്യ ഹരജിയായി പരിഗണിച്ചാണ് കോടതി കേസ് ഏറ്റെടുത്തത്. മരം മുറിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ ഉടന്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. േ
കേസില്‍ ആരെങ്കിലും വിട്ടയക്കപ്പെടാതെ കഴിയുന്നുണ്ടെങ്കില്‍ അവരെ ഉടന്‍ വിട്ടയക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. ആരെയില്‍ മുറിച്ചു മാറ്റേണ്ടതായ മരങ്ങള്‍ മുറിച്ചു കഴിഞ്ഞെന്നും ഇനി ഒരു മരം പോലും മുറിക്കേണ്ടതില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. കേസ് പരിസ്ഥിതി ബഞ്ചിലേക്ക് കൈമാറിയ കോടതി ആരെയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടു.
"
https://www.facebook.com/Malayalivartha























