ലോട്ടസ് ടെമ്പിളിന്റെ ആകൃതിയിലുള്ള ഈ മോതിരത്തിന്റെ വില കേട്ടാൽ ഞെട്ടും ; ഇന്ത്യയുടെ ഈ മോതിരം ഇപ്പോൾ ഷാർജയിൽ താരം

ഡല്‍ഹിയിലെ ലോട്ടസ് ടെമ്ബിളിന്റെ മാതൃകയിലുള്ള മോതിരം ഷാര്‍ജയിലെ താരമായിരിക്കുകയാണ്. വാച്ച് ആന്‍ഡ് ജ്വല്ലറി മിഡിലീസ്റ്റ് പ്രദര്‍ശനത്തിലാണ് ഈ മോതിരം എത്തിയത്. ഇതിൻറെ വില 35 കോടി രൂപയിലധികമാണ്. ഏറ്റവും കൂടുതല്‍ വജ്രങ്ങള്‍ പതിച്ച മോതിരമാണിത്. കൂടുതൽ വജ്രങ്ങൾ ഉള്ളതിനാൽ ഗിന്നസ് ബുക്കിലും സ്ഥാനം നേടിയിരിക്കുന്നു. ആറ് മാസം മുമ്പായിരുന്നു ഗിന്നസില്‍ ഇടം നേടിയത്. മോതിരം കോടികള്‍ നല്‍കി സ്വന്തമാക്കാന്‍ ആഭരണപ്രേമികള്‍ ആരും ഇതു വരെ വന്നിട്ടുമില്ല.
ഡല്‍ഹിയിലെ ലോട്ടസ് ടെമ്ബിളിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഈ മോതിരത്തിൽ താമരയുടെ 27 ഇതളുകളിലായി 7,777 ഫൈന്‍ കട്ട് ഡയമണ്ടുകള്‍ പതിപ്പിച്ചിരിക്കുന്നു. 49 ലക്ഷം ഡോളര്‍ അഥവാ 35 കോടി രൂപയോളം വില വരും. മുംബൈയിലെ ലക്ഷിക ജുവല്‍സാണ് ഇതിന്റെ ഉടമസ്ഥര്‍. ഈ വിലകൂടിയ മോതിരം ഇന്ത്യയില്‍ നിന്നും ആദ്യമായാണ് വിദേശത്ത് എത്തുന്നത്. യു.എ.ഇയിലെ കെട്ടിടങ്ങളുടെ മാതൃകയിലും ഇത്തരം ആഭരണങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയിലാണ് ഇവർ .
https://www.facebook.com/Malayalivartha























