പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തത് ഡി.ആര്‍.ഡി.ഒ ശാസ്ത്രഞ്ജനാണെന്ന് പറഞ്ഞ്; വിവാഹ ശേഷം അമേരിക്കയിലെ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പോകുകയാണെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങിയത് മറ്റൊരു ഭാര്യയുടെ അടുത്തേക്ക്... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ

താന്‍ ഡി.ആര്‍.ഡി.ഒ ശാസ്ത്രഞ്ജനാണെന്ന് പറഞ്ഞായിരുന്നു വിവാഹം കഴിച്ചത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇയാള്‍ യുവതിയുടെ കുടുംബാംഗങ്ങള്‍ക്ക് കാണിച്ചിരുന്നു. അമേരിക്കയില്‍ പോയ ഭര്‍ത്താവ് ഗുരുഗ്രാമിലുണ്ടെന്ന് യുവതിക്ക് മനസിലായി.തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ തൊഴില്‍ രഹിതനാണെന്നും മറ്റൊരു ഭാര്യ ഉണ്ടെന്നും കണ്ടെത്തി. ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡി.ആര്‍.ഡി.ഒ ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തത മധ്യവയസ്കന്‍ മുങ്ങിയതായി പരാതി.
ദ്വാരക സ്വദേശിയായ ജിതേന്ദ്രനാണ് പി.എച്ച്.ഡി വിദ്യാര്‍ത്ഥിനിയെ വിവാഹം ചെയ്തത്. വിവാഹ ശേഷം അമേരിക്കയിലെ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പോകുകയാണെന്ന് പറഞ്ഞ് ഇയാള്‍ വീട് വിട്ടിറങ്ങി. പന്തികേട് തോന്നിയ യുവതി തൊട്ടടുത്ത ദിവസം ജിതേന്ദ്രന്റെ ലോക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. ഇക്കാര്യമറിഞ്ഞ ജിതേന്ദ്ര വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. അതേസമയം അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.ഡല്‍ഹിയിലാണ് സംഭവം.
https://www.facebook.com/Malayalivartha























