നേതാവിനെ സ്വീകരിക്കാൻ പ്രാവുകളുടെ വാലില്‍ റോക്കറ്റുകള്‍ കെട്ടി വച്ചു പറത്തി ; ശേഷം സംഭവിച്ചത്

നേതാവിനെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവർത്തകർ ചെയ്ത പ്രവർത്തിയിൽ അന്തം വിട്ടിരിക്കുകയാണ് ഏവരും. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍ രഘുവീര റെഡ്ഡിയെ സ്വീകരിക്കുന്ന ചടങ്ങിലാണ് പ്രാവുകളോട് ക്രൂരത കാട്ടിയിരിക്കുന്നത്. പ്രാവുകളുടെ വാലില്‍ റോക്കറ്റുകള്‍ കെട്ടി വച്ചു. എന്നിട്ട് അവയെ ആകാശത്തേക്ക് പറത്തി വിടുകയായിരുന്നു. മുകളിലേക്ക് ഉയരുകയും പടക്കം പൊട്ടുകയും ചെയ്തു. ഇതിന് പിന്നാലെ പ്രാവുകള്‍ കത്തിയെരിയുകയായിരുന്നു. രണ്ടു പ്രാവുകളുടെ വാലില്‍ റോക്കറ്റ് വെച്ചു കെട്ടിയായിരുന്നു ഈ ക്രൂരത നടന്നത്.
പടക്കം പൊട്ടിയാല്‍ ഉടൻ തന്നെ പ്രാവുകള്‍ പറന്നു പോകുമെന്നായിരുന്നു കരുതിയത്. പക്ഷേ രണ്ടു പ്രാവുകളും കത്തിയെരിയുകയായിരുന്നു. ഈ ക്രൂരതയ്ക്കെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്തെത്തുകയുണ്ടായി. 2001ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു. പ്രാവുകളെ ക്രൂരമായി കൊന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം ഉയരുന്നു.
https://www.facebook.com/Malayalivartha























