വാഹനങ്ങൾ കടന്നു പോകവെ വർഷങ്ങളോളം പഴക്കമുള്ള പാലം തകർന്ന് വീണു

നാല്‍പ്പത് വര്‍ഷത്തോളം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. ഗുജറാത്തിലെ ജുനഗദ് ജില്ലയിലാണ് സംഭവം. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. പൂര്‍ണ്ണമായും തകരുകയായിരുന്നു. നാലു പേര്‍ക്ക് ഗുരുതരമായ പരിക്ക് ഏറ്റിട്ടുണ്ട്.
പാലത്തിന് അറുപത് അടി നീളമുണ്ടായിരുന്നു. പാലത്തിലൂടെ വാഹനങ്ങള്‍ പോയിക്കൊണ്ടിരുന്ന സമയത്തായിരുന്നു അപകടം നടന്നത്. വാഹനത്തിൽ ഉണ്ടായിരുന്ന ആളുകള്‍ക്കാണ് പരിക്ക് സംഭവിച്ചത്. തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍ രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമുണ്ടായിരുന്നു.പാലം തകര്‍ന്നതിന് പിന്നാലെ ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെടുകയുണ്ടായി. എന്നാൽ ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന മറ്റൊരു വഴി തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ പ്രഖ്യാപ്പിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























