വിദേശത്തും ഗാന്ധി കുടുംബത്തിന്എസ്പിജി സുരക്ഷ... വിദേശത്ത് എത്തി ശേഷം എസ്പിജി അംഗങ്ങളെ വേണമെങ്കില്‍ തിരികെ ഇന്ത്യയിലേക്ക് തിരിച്ചയക്കാം

വിദേശത്തും ഗാന്ധി കുടുംബത്തിന് എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്) സുരക്ഷ . ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വിദേശത്ത് എത്തിച്ച ശേഷം എസ്പിജി അംഗങ്ങളെ വേണമെങ്കില്‍ തിരികെ ഇന്ത്യയിലേക്ക് തിരിച്ചയക്കാവുന്നതാണ് . സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ വിദേശ യാത്രയില്‍ എസ്പിജി അനുഗമിക്കണമെന്നാണ് നിര്‍ദ്ദേശം .
ഇവരുടെ സ്വകാര്യത മാനിച്ചാണ് ഇത്തരമൊരു വകുപ്പ് ചേര്‍ത്തിരിക്കുന്നത് .
പുതിയ നിര്‍ദേശ പ്രകാരം ഗാന്ധി കുടുംബത്തിന്റെ വിദേശ യാത്രകള്‍ സംബന്ധിച്ച് എല്ലാ വിവരങ്ങളും ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ നേരത്തെ സമര്‍പ്പിക്കണം. സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനാണ് വിവരങ്ങള്‍ നേരത്തെ അറിയിക്കണമെന്ന് നിര്‍ദേശിച്ചതെന്നാണ് സര്‍ക്കാരിന്റെ വാദം.
https://www.facebook.com/Malayalivartha























