വീടിനുള്ളിൽ വെടിയേറ്റ നിലയിൽ നാടന്‍ പാട്ട് കലാകാരിയെ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവടക്കം ആറുപേർ അറസ്റ്റിൽ

ഡല്‍ഹിയിലെ ഗ്രേറ്റര്‍ നോയിഡയിൽ നാടന്‍ പാട്ട് കലാകാരി സുഷ്മ നെൽകപൂറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവടക്കം ആറ് പേര്‍ അറസ്റ്റില്‍. ഒക്ടോബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടുപേര്‍ ചേര്‍ന്ന് സുഷ്മയെ വീട്ടിനുള്ളില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു . കൊലപാതകം നടത്തിയ രണ്ടുപേരെ ഞായറാഴ്ച പൊലീസ് പിടികൂടിയതോടെയാണ് യുവതിയുടെ മരണത്തിന്‍റെ ചുരുളഴിഞ്ഞത് .
സുഷ്മയുടെ ഭർത്താവ് ഗജേന്ദ്ര ഭാട്ടിയാണ് തങ്ങള്‍ക്ക് കൊലപാതകത്തിനുള്ള ക്വട്ടേഷന്‍ നല്‍കിയതെന്ന് പിടിയിലായ മുകേഷും സന്ദീപും പോലീസിനോട് പറഞ്ഞു . തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗജേന്ദ്ര ഭാട്ടിയെയും ഡ്രൈവറെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .ഡ്രൈവറായ അമിത്, സുഹൃത്തുക്കളായ പ്രമോദ് കസാന, അജബ് സിംഗ് എന്നിവരാണ് പിടിയിലായത് . ഇരുവരും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ കൊലപതകത്തിലേക്ക് കലാശിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























