സംഘം ചേര്‍ന്ന് സിനിമ കാണാന്‍ പോയ പോലീസുകാര്‍ക്ക് എല്ലാവര്‍ക്കും സസ്‌പെന്‍ഷന്‍!

ആന്ധ്രപ്രദേശില്‍ ജോലി സമയത്ത്് ചിരഞ്ജീവി നായകനായ സെയ്‌റ നരസിംഹ റെഡ്ഡി കണ്ട ഏഴ് പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.
സംഘം തീയറ്ററില്‍ ഇരിക്കുന്ന സെല്‍ഫി കൂട്ടത്തിലൊരാള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ആദ്യ ദിവസം ആദ്യ ഷോയ്ക്കാണ് ഇവര്‍ ഏഴ് പേരും പോയത്. ജില്ലയിലെ വ്യത്യസ്ത പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ഇവര്‍ ഏഴ് പേരും അവധിക്ക് അപേക്ഷിച്ചിരുന്നില്ല. തുടര്‍ന്ന് കോയില്‍കുന്തള എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്ന് ഇവര്‍ സിനിമ കാണുകയും ചെയ്തു.
പോലീസുദ്യോഗസ്ഥര്‍ തീയറ്ററില്‍ ഇരിക്കുന്ന ചിത്രം കണ്ട കുര്‍ണൂല്‍ എസ്പി കെ. ഫക്കീരപ്പ നടപടി സ്വീകരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പോലീസ് സേനയില്‍ വളരെയധികം തിരക്കുള്ള ദിനമായിരുന്നു ഒക്ടോബര്‍ 2. കൂടാതെ ആന്ധ്രാപ്രദേശില്‍ നിരവധി വില്ലേജ് സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതും ഈ ദിനമായിരുന്നു.
അനുമതിയില്ലാതെ അവധിയെടുത്ത് ഏഴുപേരും സിനിമ കാണുവാന്‍ പോയതാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുവാന്‍ കാരണമായത്.
https://www.facebook.com/Malayalivartha























