കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഇന്ന് രഥോത്സവം.... വിജയദശമി ദിനമായ നാളെ ഇരുപത്തയ്യായിരത്തോളം കുരുന്നുകള്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ വെച്ച് വിദ്യാരംഭം കുറിക്കും

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രിയോടനുബന്ധിച്ച് ഒന്‍പത് ദിവസങ്ങളിലായി നടക്കുന്ന പ്രത്യേക പൂജകള്‍ക്കൊപ്പം ഇന്ന് രേഥോത്സവം നടക്കും. രഥോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പുലര്‍ച്ചെ തന്നെ തുടങ്ങിയിട്ടുണ്ട്. പുഷ്പാലംകൃത രഥത്തില്‍ മഹാനവമി ദിനത്തില്‍ ദേവി എഴുന്നള്ളും എന്നാണ് സങ്കല്‍പ്പം.വിജയദശമി ദിനമായ നാളെ ഇരുപത്തയ്യായിരത്തോളം കുരുന്നുകള്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ വെച്ച് വിദ്യാരംഭം കുറിക്കും. വിദ്യാരംഭ ചടങ്ങുകള്‍ നാളെ പുലര്‍ച്ചെ തന്നെ ആരംഭിക്കും.
ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വെയ്ക്കുന്ന രഥത്തില്‍ നിന്നും പൂജാരി നാണയങ്ങള്‍ വാരിയെറിയും. ഈ നാണയങ്ങള്‍ കിട്ടിയാല്‍ ജീവിതത്തില്‍ ഐശ്വര്യമുണ്ടാകുമെന്നാണ് ഭക്തരുടെ വിശ്വാസം. മഹാനവമി ദിനമായ ഇന്ന് ഉച്ചയ്ക്ക് 1.50നാണ് രഥോത്സവം. നവരാത്രിയായതോടെ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍.
"
https://www.facebook.com/Malayalivartha























