ആദ്യ റഫാല്‍ ജെറ്റ് വിമാനം ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍... ബോര്‍ഡെക്‌സിലെ മേരിഗ്‌നാക് എയര്‍ ബേസില്‍ വെച്ച് ആദ്യ റഫാല്‍ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കും

ആദ്യ റഫാല്‍ ജെറ്റ് വിമാനം ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫ്രാന്‍സിലെത്തി. ബോര്‍ഡെക്‌സിലെ മേരിഗ്‌നാക് എയര്‍ ബേസില്‍ വെച്ച് ആദ്യ റഫാല്‍ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കും. വ്യോമസേനയുടെ 87ാമത് സ്ഥാപക ദിനത്തിലാണ് റഫാല്‍ ഏറ്റുവാങ്ങുന്നത്. 36 റഫാല്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ആണ് പ്രതിരോധമന്ത്രി ഫ്രാന്‍സില്‍ എത്തിയിരിക്കുന്നത്.
ദസറ ദിനമായ ഇന്ന് ആയുധ പൂജ നടത്തിയ ശേഷം ഇന്ത്യക്കു ലഭിക്കുന്ന ആര്‍.ബി-01 എന്ന പേരിലുള്ള റഫാല്‍ യുദ്ധ വിമാനത്തില്‍ പ്രതിരോധമന്ത്രി സഞ്ചരിക്കും. വ്യോമസേന മേധാവി എച്ച്. അറോറ പ്രതിരോധമന്ത്രിക്കൊപ്പം ഫ്രാന്‍സില്‍ എത്തിയിട്ടുണ്ട്. ചടങ്ങില്‍ അറോറയും പങ്കെടുക്കും. ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് റഫാലില്‍ പരിശീലനം ലഭിക്കുന്നതേയുള്ളു എന്നതിനാല്‍ ഫ്രഞ്ച് പൈലറ്റ് ആയിരിക്കും വിമാനം പറത്തുക എന്ന് വ്യോമ സേന അറിയിച്ചു.റഫാല്‍ കൈമാറ്റത്തിന് മുന്‍പ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി രാജ്‌നാഥ് സിങ് ചര്‍ച്ച നടത്തും. ഫ്രാന്‍സ് ഇന്ത്യ നയതന്ത്രബന്ധം സംബന്ധിച്ചാണ് ചര്‍ച്ച നടത്തുക.കരാറനുസരിച്ച് ഇപ്പോള്‍ നല്‍കുന്ന വിമാനത്തിനു പുറമേ ആദ്യ നാലെണ്ണം കൂടി അടുത്ത വര്‍ഷം മാര്‍ച്ചില്‍ കൈമാറും.
https://www.facebook.com/Malayalivartha























