അപകടത്തില്‍ മരിച്ച യാചകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 8.77 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ രേഖകളും 1.5 ലക്ഷം രൂപയുടെ നാണയത്തുട്ടുകളും

അപകടത്തില്‍ മരിച്ച യാചകന്റെ വീട്ടില്‍ കണ്ടെത്തിയത് 8.77 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ രേഖകളും 1.5 ലക്ഷം രൂപയുടെ നാണയത്തുട്ടുകളും. ബിര്‍ജു ചന്ദ്ര ആസാദ് എന്നയാളാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചത്. മരണ വിവരം അറിയിക്കാന്‍ ബന്ധുക്കളെ അന്വേഷിച്ച് പൊലീസ് ഗോവന്‍ഡിയിലെ ചേരിയിലെ ഒറ്റ മുറി വീട്ടിലെത്തുകയായിരുന്നു. ചേരിയില്‍ ബിര്‍ജു ചന്ദ്ര ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. വീട് പരിശോധിച്ച പൊലീസ് ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം കണ്ടെത്തുകയായിരുന്നു. വിവിധ ബാങ്കുകളിലായാണ് സ്ഥിര നിക്ഷേപം നടത്തിയിരിക്കുന്നത്.
പൊലീസ് മണിക്കൂറുകളെടുത്താണ് നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. ബിര്‍ജു ചന്ദ്രയുടെ ബന്ധുക്കള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
"
https://www.facebook.com/Malayalivartha























