വിദേശയാത്രകളില്‍ എവിടെ സന്ദര്‍ശിക്കുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ അറിയിക്കണം ; ഗാന്ധി കുടുംബത്തിന്റെ വിദേശ യാത്രകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ ; പ്രതിഷേധവുമായി കോൺഗ്രസ്

രാഹുല്‍ ഗാന്ധി കംബോഡിയയിലേക്ക് യാത്ര പോയതിന് പിന്നാലെ വിവിഐപികളുടെ സുരക്ഷാ മാനദണ്ഡത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നെഹ്റു കുടുംബത്തിന്റെയടക്കം എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങളാണ് പ്രത്യേക ഇടപെടൽ നടത്തി മോദി സര്‍ക്കാർ പുതുക്കിയിരിക്കുന്നത്. ഇനി നേതാക്കളുടെ വിദേശ യാത്രകളില്‍ മുഴുവന്‍ സമയവും എസ്പിജി ഉണ്ടാകണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. .കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ ക്രമീകരണങ്ങളില്‍ മാത്രമാണ് കേന്ദ്രസര്‍ക്കാർ ഇടപെടല്‍ നടത്തിയിരിക്കുന്നത്.
വിദേശയാത്രകളില്‍ എവിടെ സന്ദര്‍ശിക്കുന്നു, ആരെയൊക്കെ കാണുന്നു തുടങ്ങിയ വിവരങ്ങള്‍ പറയണം. ഒരോ നിമിഷത്തിലും സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ പുതുക്കി നല്‍കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍ക്കുലറിൽ പറയുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇത് സ്വാകാര്യതയ്ക്ക് മേലുളള കൈ കടത്തലായിട്ടാണ് കോൺഗ്രസ് ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha























