വ്യോമസേനയുടെ സ്ഥാപക ദിനമായ ഇന്ന് ആദ്യ റഫാല്‍ വിമാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാന്‍സില്‍ നിന്നും സ്വീകരിക്കും

ആദ്യ റഫാല്‍ വിമാനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാന്‍സില്‍ നിന്നും സ്വീകരിക്കും. ആയുധപൂജക്ക് ശേഷം റഫാലില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് പറക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണുമായും രാജ്നാഥ് സിങ്ങ് ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടിരുന്നു. ഇന്ത്യക്ക് ആദ്യ റഫാല്‍ വിമാനം ആണ് ഇന്ന് കിട്ടുന്നത്. ഇന്ന് വ്യോമസേനയുടെ സ്ഥാപക ദിനവും ദസറ ദിനാഘോഷവുമാണ്. പൈലറ്റുമാര്‍ക്ക് റഫാലില്‍ പരിശീലനം കൊടുക്കുന്നതേയുള്ളൂ. അതുകൊണ്ട് ഫ്രഞ്ച് പൈലറ്റ് ആണ് വിമാനം പറത്തുന്നത്. കൈമാറ്റത്തിന് മുന്‍പ് ഫ്രഞ്ച് പ്രസിഡന്റുമായും രാജ്നാഥ്സിങ് ചര്‍ച്ച നടത്തും.
സെപ്തംബർ മാസം തന്നെ റഫാൽ വിമാനങ്ങൾ ഫ്രാൻസ് ഇന്ത്യയ്ക്ക് നൽകി കഴിഞ്ഞിരുന്നു. രണ്ടു സീറ്റുകളുള്ള RB-OO1 വിമാനമാണ് ഇന്ത്യക്ക് നൽകിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സ് ഡെപ്യൂട്ടി ചീഫ് എയര്‍മാര്‍ഷല്‍ വിആര്‍ ചൗധരി റഫാല്‍ ഏറ്റുവാങ്ങുകയും പിന്നാലെ ഒരു മണിക്കൂർ വിമാനത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയുമിരുന്നു. എന്നാൽ, റഫാൽ ഔദ്യോഗികമായി നാളെയാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും സ്വീകരിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനിൽ നിന്നുമാണ് ഇന്ത്യ 36 റഫാല്‍ ഫൈറ്റര്‍ വിമാനങ്ങൾ സ്വന്തമാക്കുന്നത്.
https://www.facebook.com/Malayalivartha























