Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹി നിയമസഭാ തിറഞ്ഞെടുപ്പ്, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ആംആദ്മിക്കൊപ്പം

08 FEBRUARY 2015 09:59 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങി. ആംആദ്മി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് മിക്ക സര്‍വേ ഫലങ്ങളും സൂചിപ്പിക്കുന്നത്. 39 സീറ്റുകള്‍ ആംആദ്മി നേടുമെന്ന് ഭൂരിപക്ഷം സര്‍വേകളും ഉറപ്പിക്കുന്നു. ബി.ജെ.പി രണ്ടാമത്തെ വലിയ ഒറ്റകക്ഷിയാവുമ്പോള്‍ കോണ്‍ഗ്രസിന് നാലില്‍ താഴെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് പ്രവചനം.കഴിഞ്ഞ ഇവക്ഷനില്‍ കിട്ടിയ സീറ്റുപോലും ബിജെപിയ്ക്കും കോണ്‍ഗ്രസിനും കിട്ടില്ലെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇതുവരെ പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ ചുവടേ:

ടുഡേയ്‌സ് ചാണക്യ: എ.എ.പി: 48, ബി.ജെ.പി: 22, കോണ്‍ഗ്രസ്: 0

ടൈംസ് നൗസീവോട്ടര്‍: എ.എ.പി: 31 39, ബി.ജെ.പി: 27 35, കോണ്‍ഗ്രസ്: 24

എ.ബി.പിനീല്‍സണ്‍: എ.എ.പി: 39, ബി.ജെ.പി: 28, കോണ്‍ഗ്രസ്: 3

ഇന്ത്യാ ടുഡെസിസറോ: എ.എ.പി: 35 43, ബി.ജെ.പി: 23 29, കോണ്‍ഗ്രസ്: 35

ന്യൂസ് നേഷന്‍: എ.എ.പി: 39 43, ബി.ജെ.പി: 25 29, കോണ്‍ഗ്രസ്: 13

ഇന്ത്യാ ടുഡേ- സിസെറോ, എബിപി-നീല്‍സണ്‍, ഇന്ത്യ ടിവി - സീ വോട്ടര്‍, ആക്‌സിസ് എക്‌സിറ്റ് പോള്‍, ടുഡേയ്‌സ് ചാണക്യ, ഡേറ്റ മിനേറിയ, ന്യൂസ് നേഷന്‍ എക്‌സിറ്റ്‌പോളുകളാണ് എഎപിയുടെ വന്‍ വിജയം പ്രവചിച്ചത്.

തിരഞ്ഞെടുപ്പിനു മുന്‍പു നടന്ന ഭൂരിഭാഗം അഭിപ്രായ സര്‍വേകളിലും എഎപിക്കായിരുന്നു മുന്‍തൂക്കം. എക്‌സിറ്റ് പോളുകള്‍ തെറ്റുമെന്നും ബിജെപി പരാജയപ്പെട്ടാല്‍ പൂര്‍ണ ഉത്തരവാദിത്തം തനിക്കായിരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചുമതല വഹിച്ച നേതാക്കളുമായി വോട്ടെടുപ്പു വിവരങ്ങള്‍ ചര്‍ച്ച ചെയ്തു.
വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്ന് യോഗത്തിനു ശേഷം കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അറിയിച്ചു.ഇതേസമയം,അത്ഭുതപ്പെടുത്തുന്ന ഫലമായിരിക്കും ചൊവ്വാഴ്ച പുറത്തുവരികയെന്നു കോണ്‍ഗ്രസ് പ്രചാരണത്തിനു നേതൃത്വം നല്‍കിയ അജയ് മാക്കന്‍ അവകാശപ്പെട്ടു.
ബിജെപിയും എഎപിയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇന്നലെയും തുടര്‍ന്നെങ്കിലും വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍, കിരണ്‍ ബേദി, അജയ് മാക്കന്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെ വിഐപികള്‍ വോട്ടു രേഖപ്പെടുത്തി.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡല്‍ഹിയില്‍ വോട്ടില്ല. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ബിഹാറിലായിരുന്നതിനാല്‍ വോട്ട് ചെയ്തില്ല. ഡല്‍ഹിയില്‍ 2013ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 66.2% ആയിരുന്നു പോളിങ്; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 65.9 ശതമാനവും. ഇന്നലെ രാവിലെ മന്ദഗതിയില്‍ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്കു ശേഷമാണു ചൂടുപിടിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ  (35 seconds ago)

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (7 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

Malayali Vartha Recommends