യേശുദാസിന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം

പ്രശസ്ത ഗായകൻ പദ്മവിഭൂഷൻ ഡോ.കെ.ജെ.യേശുദാസിന് ബ്രിട്ടീഷ് പാർലമെന്റ് ഹാളിൽ ആദരം. ബ്രിട്ടനിൽ സംഗീത പരിപാടിക്ക് എത്തിയതായിരുന്നു. യേശുദാസ്.. യുകെയിലെ ഇന്തോ- ബ്രിട്ടീഷ് സാംസ്കാരിക കൂട്ടായ്മയുടെയും യുകെ ഇവന്റ് ലൈഫിന്റെയും ആഭിമുഖ്യത്തിലാണ് യേശുദാസിന് സ്വീകരണം നൽകിയത്.
ബ്രിട്ടീഷ് എംപി മാർട്ടിൻ ഡേ, ബ്രിട്ടീഷ് പാർലമെന്റിലെ മിനിസ്ട്രി ഓഫ് ജസ്റ്റീസ് അണ്ടർ സെക്രട്ടറി ക്രിസ് ഫിലിപ്പ് എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. യേശുദാസിന്റെ ഭാര്യ പ്രഭ യേശുദാസ്, മകൻ വിജയ് യേശുദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു
https://www.facebook.com/Malayalivartha