വാതുവെപ്പില്‍ ഉലഞ്ഞ് ഐ.പി.എല്‍: അന്വേഷണം പ്രമുഖരിലേക്ക്, ഒമ്പതുപേര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഒന്‍പതുപേരെ കൊല്‍ക്കത്തയില്‍ അറസ്റ്റുചെയ്‌തു. പ്രമുഖ വാതുവെയ്‌പുകാരന്‍ അജിത് സുരേഖ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്‌തത്. ഇവരില്‍ നിന്നും മൂന്നുലക്ഷം രൂപയും 2 ലാപ്‌ടോപ്പുകളും, 8 മൊബൈല്‍ ഫോണുകളും,വാതുവെപ്പിനായി ഉപയോഗിച്ച സോഫ്‌റ്റ്‌വെയറുകളും പിടിച്ചെടുത്തു.
വാതുവെപ്പില്‍ കൂടുതല്‍ ടീമുകളും, കളിക്കാരും ഉള്‍പ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. മലയാളി താരം എസ്. ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് ഐപിഎല്‍ താരങ്ങള്‍ ഒത്തുകളിക്ക് അറസ്റ്റിലായതോടെയാണ് വാതുവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. അതിനിടെ ബി.സി.സി.ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്റെ മരുമകന്‍ മെയ്യപ്പനെ വാതുവെയ്‌പുമായി ബന്ധപ്പെട്ട് പോലീസ് ഇന്ന് ചോദ്യം ചെയ്യും.
ശ്രീനിവാസന്റെ മരുമകനുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നതായി കഴിഞ്ഞ ദിവസം അറസ്റ്റിലായ ധാരാസിംഗിന്റെ മകന്‍ വിന്ദൂ ധാരാസിംഗ് പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതനുസരിച്ചാണ് പോലീസ് ശ്രീനിവാസന്റെ മരുമകനെ ചോദ്യം ചെയ്യുക. ഇതു കൂടാതെ വിന്ദുവും മെയ്യെപ്പയും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha























