ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ രാജ്യത്തെ മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമാകുന്നു

ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ രാജ്യത്തെ മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ശക്തമാകുന്നു. യാസ്മിന്‍ സുബര്‍ അഹ്മദ് പീര്‍സാഡെ എന്ന പൊതുപ്രവര്‍ത്തകനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ പന്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോര്‍ട്ടിലാണ്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതിയോട് വിശദീകരണം തേടിയിരിക്കുകയാണ്. മുത്തലാഖ് നിയമം പാസ്സാക്കി മുസ്്‌ലിം സ്ത്രീകളുടെ കയ്യടി നേടിയ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തിലും ഉചിതമായ തീരുമാനം എടുക്കുമെന്ന വിശ്വാസത്തിലാണ് ഹര്‍ജിക്കാര്‍.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ് എന്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത്. സ്ത്രീകളുടെ മൗലിക അവകാശത്തിന് മേലുള്ള ലംഘനമാണ് മുസ്്‌ലിംപള്ളികളിലെ വിലക്കെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ഹിന്ദു മഹാസഭ കേരള ഘടകം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ആവശ്യവുമായി മുസ്ലീം സ്ത്രീകള്‍ വരട്ടെ അപ്പോള്‍ പ്രതികരിക്കാമെന്നാണ് അന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്. ഹിന്ദുമഹാസഭ ഇതേ ആവശ്യവുമായി ആദ്യം കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു.
അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന അധ്യക്ഷന്‍ സായ് സ്വരൂപ് നാഥ് ആയിരുന്നു ഹരജിക്കാന്‍. ഹര്‍ജി മുഖവിലക്കെടുക്കാതെയാണ് അന്ന് തള്ളിയത്. പര്‍ദ്ദ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യവും തള്ളിയിരുന്നു. മസ്ജിദുകളില്‍ പരമ്പരാഗത ആചാരമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ടെന്ന് തെളിയിക്കാന്‍ ഹരജിക്കാര്‍ക്ക് ആയില്ലെന്ന്് ഹൈക്കോടതി വിധിയില്‍ പറഞ്ഞിരുന്നു. മുസ്ലീം സ്ത്രീകള്‍ക്ക് വേണ്ടി കോടതിയെ സമീപിക്കാന്‍ അഖില ഭാരത ഹിന്ദു മഹാസഭയ്ക്ക് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല യുവതീപ്രവേശന വിധിക്ക് പിന്നാലെ മുസ്ലീം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി നേതാവ് ജാമിദ ആവശ്യപ്പെട്ടിരുന്നു. പൗരോഹിത്യമാണ്് തടസം നില്‍ക്കുന്നത്. സ്ത്രീക്കും പുരുഷനും ഖുറാനില്‍ തുല്യ പ്രധാന്യമണുള്ളത്. പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് ശരിയല്ല. ഭാര്യ, ഭര്‍ത്താവ് എന്ന് പോലും ഖുറാനില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ജാമിദ പറഞ്ഞു.
തുല്യതയ്ക്കുള്ള അവകാശം രാജ്യത്തിന് നിഷേധിക്കാനാവില്ലെന്നും മസ്ജിദും ക്ഷേത്രവും ക്രിസ്ത്യന്‍ പള്ളിയും രാഷ്ടമാണോ എന്നും സുപ്രീംകോടതി മുമ്പ് ചോദിച്ചിരുന്നു. സ്ത്രീകളെ മസ്ജിദില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി പൂനെ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു ചോദ്യം. നിങ്ങനെ ഒരാള്‍ അയാളുടെ വീട്ടില്‍ കയറ്റാതിരുന്നാല്‍ പൊലീസിന് എങ്ങനെ ഇടപെടാനാകുമെന്നും ചോദിച്ചിരുന്നു. വിഷയത്തില്‍ തുല്യതാ അവകാശ പ്രശ്‌നം ഉണ്ടോ എന്ന് പരിശോധിക്കാമെന്നും പറഞ്ഞിരുന്നു. എല്ലാ പൗരന്മാരേയും തുല്യരായി കാണേണ്ടത് രാഷ്ട്രത്തിന്റെ കടമയാണെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രസര്‍ക്കാരിനും വഖഫ് ബോര്‍ഡിനും മുസ്്‌ലിം വ്യക്തിനിയമ ബോര്‍ഡിനും നോട്ടീസ് അയച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഇതേ ആവശ്യവുമായി പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതിക്ക് മുന്നിലെത്തുന്നത്.
https://www.facebook.com/Malayalivartha