കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിച്ചിരുന്ന വീടിനും വാഹനത്തിനും തീയിട്ട ഭര്‍ത്താവ് അറസ്റ്റില്‍. തിരുവനന്തപുരം പുഞ്ചക്കരിയിലാണ് സംഭവം നടന്നത്. തിരുവല്ലം സ്വദേശി ശങ്കറാണ് അറസ്റ്റിലായത്. കുറച്ച് നാളുകളായി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്ന ശരണ്യ പുഞ്ചക്കരി പേരകത്ത് വാടകയ്ക്കാണ് താമസം.
ഇന്നലെ രാത്രി ഭര്‍ത്താവ് ശങ്കര്‍ വീടിനും വാഹനങ്ങള്‍ക്കും തീയിടുമെന്ന് ഭീഷണിപ്പെടുത്തുന്നതായി ശരണ്യ തിരുവല്ലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ശങ്കര്‍ രണ്ട് കാറുകള്‍ പൂര്‍ണമായി കത്തിച്ചിരുന്നു.
സമീപത്തുണ്ടായിരുന്ന സ്‌കൂട്ടറിലേക്കും വീടിന്റെ ഉള്ളിലേക്കും പടര്‍ന്ന തീ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് അണച്ചത്. ഏകദേശം പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത ശങ്കറിനെ കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha