മോദിയുടെ പ്രഖ്യാപനത്തിൽ ഞെട്ടി പാകിസ്താൻ: ഇനി എന്ത് ?

കാശ്മീരിൽ നിലനിന്നിരുന്ന പ്രത്യേക അധികാരം എടുത്തുമാറ്റിയതുമുതൽ പ്രകോപനപരമായ നീക്കമാണ് പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും യുദ്ധം ഉണ്ടാകാം എന്ന ആശങ്ക നിലനിൽക്കെ ജല യുദ്ധത്തിന് ഒരുങ്ങുകയാണ് ഇന്ത്യ . പാകിസ്ഥാനിലേക്കൊഴുകുന്ന ജലം വഴി തിരിച്ച് വിട്ട് ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് നല്‍കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ പ്രസ്താവന എന്നത്. ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട ജലം 70 വര്‍ഷമായി പാകിസ്ഥാനിലേയ്ക്ക് ഒഴുകുകയാണെന്നും ഇനി അത് തുടരില്ലെന്നും മോദി വെളിപ്പെടുത്തുകയുണ്ടായി. ഇലക്ഷന്‍ പ്രചാരണ വേളയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയിൽ എപ്പോൾ പാകിസ്ഥാൻ അകെ അങ്കലാപ്പിലായിരിക്കുകയാണ്. നരേന്ദ്രമോദിയുടെ ഇത്തരത്തിലുള്ള പ്രസ്താവന പ്രകോപനപരമാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി വ്യക്തമാക്കി.
അതേസമയം ഹിമാലയത്തില്‍ നിന്നുത്ഭവിച്ച് ഇന്ത്യയിലൂടെ ഒഴുകുന്ന ജലം പാകിസ്ഥാനെ സംബന്ധിച്ച് ജീവജലം തന്നെയാണ്. ഭാരതത്തിലെ ജലശ്രോതസുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാനിലെ 2.6 കോടി ഏക്കറില്‍ കൃഷി നടത്തുന്നത് തന്നെ. അതായത് പാക്ക് ജനസംഖ്യയുടെ 60 ശതമാനം ഭാരതത്തിലെ നദി ജലത്തെ ആശ്രയിച്ചാണ് കഴിയുന്നതെന്നാണ് വ്യക്തമാകുന്നത്. ഈ ജലം ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും വഴിതിരിച്ചുവിട്ടാല്‍ പാകിസ്ഥാന്‍ മരുഭൂമിയായി മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് തന്നെ.
സിന്ധു, ഝലം, ചിനാബ് ഉള്‍പ്പെടെയുള്ള നദികളിലെ ജലം വഴി തിരിച്ചു വിടാന്‍ ഇന്ത്യ ശ്രമിക്കുന്നത് ഏറെ പ്രകോപനപരമായാണ് പാകിസ്ഥാന്‍ കാണുന്നതെന്ന് സിന്ധൂ നദീജല കരാറുമായി ബന്ധപ്പെട്ട യോഗത്തില്‍ ഖുറേഷി ആരോപിക്കുന്നത്. ഇന്ത്യ പയറ്റുന്നത് ജലയുദ്ധമാണെന്നും ഖുറേഷി പറഞ്ഞരുന്നു. എന്നാല്‍, സിന്ധു നദീജല കരാര്‍ ലംഘിക്കാതെ തന്നെ പാക്കിസ്ഥാനിലേക്കുളള ജലത്തിന്റെ ഒഴുക്ക് കുറയ്ക്കാന്‍ ഇന്ത്യക്കാകുമെന്നും വിദഗ്ധര്‍ വെളിപ്പെടുത്തി.
അതോടൊപ്പം തന്നെ ഒട്ടുമിക്ക നദികളിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മാത്രമല്ല രവി നദിയില്‍ ഷാപൂര്‍ കാണ്ഡി അണക്കെട്ട് നിര്‍മ്മിക്കാനുള്ള തീരുമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നതരുന്നു. 2022 ഒടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് നീക്കം നടക്കുന്നത്. അതുകൊണ്ട് തന്നെ ജലം വഴി തിരിച്ചുവിടുന്നത് ഭാരതത്തെ സംബന്ധിച്ച് അനായാസമാണ് എന്നത് വ്യക്തമാണ്. ഇതിന്റെ ഷട്ടറുകള്‍ അടച്ചിട്ടു മറ്റു നദികളിലേക്കുള്ള ജലം വഴിതിരിച്ചു വിടുക മാത്രമേ ഇന്ത്യക്കു ചെയ്യേണ്ടതുള്ളുവെന്നും തുടർന്നുള്ള പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha