ക്യാര്‍' ചുഴലിക്കാറ്റ് ശക്തമാകുന്നു; അറബിക്കടലില്‍ 'ക്യാര്‍' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഇന്ന് യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ 'ക്യാര്‍' ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നതോടെ ഇന്ന് മധ്യ, വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ഇന്നത്തോടെ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റാവുമെന്നാണ് കണക്കാക്കുന്നത്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 7 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത് .മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം 'ക്യാര്‍' ചുഴലിക്കാറ്റായി മാറുകയായിരുന്നു. ക്യാര്‍ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ ഏഴ് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നത്. കൊങ്കണ്‍ തീരത്ത് കനത്ത നാശം വിതച്ച ചുഴിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത നിര്‍ദേശം നൽകിയിരുന്നു .
ക്യാര്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് പ്രവചനം. ക്യാര്‍ കേരളത്തില്‍ തീവ്രമല്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്.
ന്യൂനമര്‍ദ്ദം വീണ്ടും ഇന്ത്യന്‍ തീരത്തേക്ക് വരുമെങ്കിലും ശക്തി കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ആന്ധ്രാ-തമിഴ് നാട് സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുമെന്നാണ് കാവാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ശക്തമായ കാറ്റിലും മഴയിലും ഉപജില്ല കലോത്സവ വേദി തകര്‍ന്നു വീണു. കാസര്‍ഗോഡ് കൊളത്തൂര്‍ ഗവ.ഹൈസ്കൂളില്‍ മത്സരം നടന്നുകൊണ്ടിരിക്കെ സംസ്കൃതോത്സവം വേദിയും പന്തലുമാണ് തകര്‍ന്നു വീണത് തന്നെ. അപകടം മനസിലാക്കി പന്തലില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായത്.
കാസര്‍ഗോഡ് നഗരത്തിനടുത്ത് കറന്തക്കാട് ശക്തമായ കാറ്റില്‍ മരം വീണത് ദേശീയപാതയില്‍ ഗതാഗത തടസ്സത്തിന് കാരണമായി മാറി. രാവണീശ്വരം ജിഎച്‌എസ് സ്കൂളിന്റെ കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത് എന്നാണ് വെളിപ്പെടുത്തുന്നത്. ഇതേതുടർന്ന് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു. അവധിയായിരുന്നതിനാല്‍ വലിയ അപകടമുണ്ടായില്ല തന്നെ. കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha