പാചകവാതകത്തിന് സിലിണ്ടറിന് 76 രൂപ വര്‍ധിച്ചു
പാചകവാതകത്തിന് സിലിണ്ടറിന് വീണ്ടും വില വര്‍ധിച്ചു. സിലിണ്ടറിന് 76 രൂപയാണ് വര്‍ധിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം സബ്സിഡി ഇല്ലാത്ത 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 681 രൂപയും കൊല്‍ക്കത്തിയില്‍ 706 രൂപയും മുംബൈയില്‍ 651 രൂപയും ചെന്നൈയില്‍ 696 രൂപയുമാണ് വില.
ഇന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. നേരത്തെ ഒക്ടോബറില്‍ എല്‍പിജി വില 15 രൂപയാണ് വര്‍ധിപ്പിച്ചിരുന്നത്. സെപ്തംബറിലും സമാനമായ രീതിയില്‍ 15.50 രൂപ വര്‍ധിപ്പിച്ചിരുന്നു.
സബ്സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വര്‍ധിപ്പിച്ച വില നല്‍കേണ്ടി വരുമെങ്കിലും സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്കെത്തും. ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള 12 സിലിണ്ടറില്‍ കൂടുതല്‍ വാങ്ങിയാല്‍ സബ്സിഡിയ്ക്ക് പുറത്തുള്ള വര്‍ധിപ്പിച്ച വില നല്‍കേണ്ടി വരും.
https://www.facebook.com/Malayalivartha