ആര്.സി.ഇ.പി. കരാറിന്റെ അന്തിമചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലാന്‍ഡിലേക്ക്... അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയില്‍ ഇന്ത്യയുടെ മുന്‍ഗണനാവിഷയം
മേഖലാ സമഗ്ര സാമ്പത്തികപങ്കാളിത്ത (ആര്.സി.ഇ.പി.) കരാറിന്റെ അന്തിമചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തായ്ലാന്‍ഡിലേക്ക്. ശനിയാഴ്ചയാരംഭിക്കുന്ന മൂന്നുദിവസത്തെ സന്ദര്‍ശനത്തില്‍ ആസിയാന്‍-ഇന്ത്യ, കിഴക്കനേഷ്യാ ഉച്ചകോടികളിലും അദ്ദേഹം പങ്കെടുക്കും. സാമ്പത്തിക, സൈനിക ശക്തിയായി ചൈന വളരുന്നതിന്റെ പശ്ചാത്തലത്തിലാണ് നോന്‍താബുരിയില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡയും ഇതാണ്. അംഗരാജ്യങ്ങളുമായുള്ള വാണിജ്യ, സുരക്ഷാ ബന്ധമാകും ഉച്ചകോടിയില്‍ ഇന്ത്യയുടെ മുന്‍ഗണനാവിഷയം.
ശനിയാഴ്ച വൈകീട്ട് ബാങ്കോക്കിലെത്തുന്ന മോദി, അവിടത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തായ്ലാന്‍ഡിലെ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യും. ബാങ്കോക്കില്നടക്കുന്ന ആര്.സി.ഇ.പി. ചര്‍ച്ചകളില്‍ തിങ്കളാഴ്ച അദ്ദേഹം പങ്കെടുക്കും. കരാറില്‍ ഭാഗമാകണോ വേണ്ടയോ എന്നകാര്യത്തില്‍ ഇന്ത്യ അന്തിമതീരുമാനമെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha