വനിതാ തഹസില്‍ദാരെ ഭൂവുടമ ഓഫീസില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു... ഭൂമി സംബന്ധമായ സര്‍ട്ടിഫിക്കറ്റിനുവേണ്ടി തഹസില്‍ദാറെ കാണാനെത്തിയയാള്‍ കൈയിലെ ബോട്ടിലില്‍ കരുതിയ പെട്രോള്‍ തഹസില്‍ദാറുടെ ദേഹത്ത് ഒഴിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നുപിടിച്ചു....രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു സഹപ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു, സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

വനിതാ തഹസില്‍ദാരെ ഭൂവുടമ ഓഫീസില്‍ കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്നു... ഭൂമി സംബന്ധമായ സര്‍ട്ടിഫിക്കറ്റിനുവേണ്ടി തഹസില്‍ദാറെ കാണാനെത്തിയയാള്‍ കൈയിലെ ബോട്ടിലില്‍ കരുതിയ പെട്രോള്‍ തഹസില്‍ദാറുടെ ദേഹത്ത് ഒഴിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നുപിടിച്ചു....രക്ഷിക്കാന്‍ ശ്രമിച്ച രണ്ടു സഹപ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പൊള്ളലേറ്റു,
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ സുരേഷ് മുദിരാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള അബ്ദുല്ലാപുര്‍മേട്ടിലാണ് സംഭവം നടന്നത്. വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ വിജയ റെഡ്ഡിയാണ് ദാരുണമായികൊല്ലപ്പെട്ടത്. ഭൂമിസംബന്ധമായ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയാണ് സുരേഷ് തഹസില്‍ദാരെ കാണാനെത്തിയത്. തഹസില്‍ദാരുടെ ചേംബറിലെത്തിയ യുവാവ് ഏറെ നേരം ഇവരുമായി സംസാരിച്ചിരുന്നു.
അതിനിടെ കൈയിലെ ബോട്ടിലില്‍ കരുതിയ പെട്രോള്‍ തഹസില്‍ദാരുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. വിജയയെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് സഹപ്രവര്‍ത്തകര്‍ ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെട്ടെന്നുണ്ടായ പ്രകോപനം മൂലമല്ല ആക്രമണമെന്നും കരുതിക്കൂട്ടിയാണ് സുരേഷ് ഓഫീസിലെത്തിയതെന്നും പോലീസ് കമ്മിഷണര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























