Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ആ 10 കോടിയുടെ കടപ്പാട്, പ്രധാമന്ത്രി മറക്കില്ല ഒരിക്കലും; നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അമുല്‍

05 NOVEMBER 2019 12:56 PM IST
മലയാളി വാര്‍ത്ത

10 കോടി പാല്‍ ഉത്പാദകരുടെ കുടുംബങ്ങളെയാണ് പ്രധാനമന്ത്രി സംരക്ഷിച്ചത്. നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അമുല്‍. ആര്‍സിഇപി കരാറില്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് പ്രമുഖ പാല്‍ ഉത്പാദക കമ്പനിയായ അമുല്‍. കരാറില്‍ ഒപ്പു വെക്കാഞ്ഞതിലൂടെ പ്രധാനമന്ത്രി 10 കോടി കുടുംബങ്ങളെയാണ് സംരക്ഷിച്ചതെന്ന് അമുല്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രധാനമന്ത്രിയുടേത് മാതൃകാപരമായ നേതൃപാടവമാണ്. അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണവും നിശ്ചയദാര്‍ഢ്യവും അഭിനന്ദനാര്‍ഹമാണ്. ആര്‍സിഇപി കരാറില്‍ ഒപ്പുവെക്കാഞ്ഞതിലൂടെ ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നതിനു പകരം പ്രാദേശിക പാല്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് അമുല്‍ വ്യക്തമാക്കി. ആര്‍സിഇപി കരാറില്‍ നിന്ന് വിട്ടു നിന്നത് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യില്ലെന്ന പ്രധാനമന്ത്രിയുടെ ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്. ഈ തീരുമാനം രാജ്യത്തെ കര്‍ഷകര്‍ക്കും പാല്‍ സംരംഭകര്‍ക്കും സഹായകരമാണെന്നും അമുല്‍ പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ സമഗ്ര പ്രാദേശിക സാമ്പത്തിക സഹകരണ കരാറിലുള്‍പ്പെടുത്തി പാലും പാല്‍ ഉള്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് അമുല്‍. ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ നിന്ന് പാല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച് നടത്താനിരിക്കുന്ന ചര്‍ച്ചകള്‍ ഉപേക്ഷിക്കണമെന്നും അമുല്‍ വ്യക്തമാക്കി. ഇന്ത്യയിലെ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പാല്‍ ഉല്‍പ്പാദന സ്ഥാപനമാണ് അമുല്‍. ഇറക്കുമതി പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി നിരക്ക് കുറയ്ക്കാനുളള തീരുമാനം വിലകുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിക്കുമെന്നും ഇത് രാജ്യത്തെ ക്ഷീര കര്‍ഷകരുടെ ജീവിതം വഴിമുട്ടിക്കുമെന്നും വ്യക്തമാക്കി അമുല്‍ ചെയര്‍മാന്‍ ദിലീപ് രഥ് കേന്ദ്ര വാണിജ്യ സെക്രട്ടറി അനൂപ് വാധ്വാനും മൃഗക്ഷേമ സെക്രട്ടറി അതുല്‍ ചതുര്‍വേദിക്കും കത്ത് എഴുതി. ഇന്ത്യ പാല്‍ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇറക്കുമതി ആശ്രയത്വത്തിലേക്ക് വഴുതി വീഴുമെന്നും പോഷക സുരക്ഷയെ ഈ നടപടി അപകടത്തിലാക്കുമെന്നും കത്തില്‍ ദിലീപ് രഥ് ആശങ്കപ്പെടുന്നു. ആസിയാന്‍ രാജ്യങ്ങള്‍, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്റ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരം സാധ്യമാക്കുന്ന കരാറാണ് സമഗ്ര പ്രാദേശിക സാമ്പത്തിക സഹകരണം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (17 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (18 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (28 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (37 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (38 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (50 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (1 hour ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (8 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends