തട്ടിക്കൊണ്ട് പോയ ശേഷം കാറിനുള്ളിൽ ക്രൂര പീഡനം; ഓടുന്ന കാറിൽ പെൺകുട്ടി ഇരയായത് അഞ്ച് മണിക്കൂർ നീണ്ട പീഡനത്തിന്; പ്രതികളെ പിടികൂടാതെ പോലീസ്

രാജസ്ഥാനിലെ ദൗസ ജില്ലയില്‍ 19കാരി നേരിട്ടത് ക്രൂര പീഡനം. അഞ്ച് മണിക്കൂറായിരുന്നു പെണ്‍കുട്ടി പീഡനം നേരിട്ടത്. രാജസ്ഥാനിലെ ദൗസ ജില്ലയിലെ 19കാരിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ഓടുന്ന കാറില്‍ വെച്ചായിരുനു മൂന്ന് പേര്‍ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയത് . കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ക്രൂര സംഭവം നടന്നത്. എന്നാൽ പ്രതികളുടെ പേര് സഹിതം പരാതി കൊടുത്തുവെങ്കിലും പ്രതികളെ പോലീസ് ഇത് വരെ പിടികൂടിയില്ല.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. കോച്ചിംഗ് സെന്ററില്‍നിന്ന് മടങ്ങുമ്പോഴായിരുന്നു കാറിൽ വന്ന സംഘം തട്ടിക്കൊണ്ടുപോയത്. പിന്നാലെ കണ്ണുകെട്ടിയ ശേഷം കാറിനുള്ളില്‍വെച്ച് തന്നെ സംഘം പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.തുടര്‍ച്ചയായ അഞ്ച് മണിക്കൂർ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. രാത്രി പത്ത് മണിയോടെ പെണ്‍കുട്ടിയെ ലാല്‍സോട്ട് ഏരിയയില്‍ ഇറക്കിവിടുകയായിരുന്നു.
സംഭവം പുറത്തു അറിഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെണ്‍കുട്ടി അന്നു തന്നെ പൊലീല്‍ പരാതി നല്‍കുകയുണ്ടായി . അയല്‍ ഗ്രാമങ്ങളിലുള്ള രണ്ട് പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു . കോടതി അവധി ദിവസമായതിനാൽ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha