കൊച്ചിയിലെ പ്രധാന ജൂത പള്ളികള്‍ക്കും ഭീഷണി; ഇസ്രയേലികളെ തട്ടികൊണ്ടു പോകാനും സാധ്യതയെന്ന് മുന്നറിയിപ്പ്

ഇസ്രയേലിനോടുള്ള പക ഇന്ത്യയിലെ ജൂത സമൂഹത്തെയും ഭീകരര്‍ ലക്ഷ്യംവയ്ക്കുന്നു. കൊച്ചിയിലെ പ്രധാന ജൂത പള്ളികള്‍ക്കും ഭീഷണി. ഇസ്രയേലികളെ തട്ടികൊണ്ടു പോകാനും സാധ്യതയെന്ന് മുന്നറിയിപ്പ്. കൊച്ചിയിലെ ജൂത പള്ളികളായ ഫ്രീമാസണ്‍, സര്‍വോതമം മസോണിക്, കോഡര്‍ ഹാള്‍ എന്നിവയ്ക്കാണ് ജിഹാദികളുടെ ഭീഷണി.
അല്‍ഖ്വയ്ദയും ഐഎസ് അനുകൂല ജിഹാദി സംഘടനകളും ചേര്‍ന്ന് ഇന്ത്യയിലെയ്ക്കെത്തുന്ന ഇസ്രയേലി വിനോദസഞ്ചാരികളെ തട്ടികൊണ്ടു പോകാന്‍ വരെ സാധ്യതയുണ്ട്. ഇന്ത്യയിലെ ജൂതന്മാരേയും ഇസ്രയേലി സമുദായങ്ങളേയും ലക്ഷ്യംവച്ച് അല്‍ഖ്വയ്ദ, ഇസ്ലാമിക ഭീകരര്‍ ആക്രമണത്തിന് ഒരുങ്ങുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ സന്ദേശങ്ങളും മറ്റ് തെളിവുകളും ആധാരമാക്കിയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജാഗ്രതാ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ ജൂതന്‍മാര്‍ താമസിക്കുന്ന മേഖലയില്‍ കേരളാ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘടനകള്‍ പരിശോധന നടത്തിയെന്നും സൂചനയുണ്ട്. കൊച്ചിയിലെ ജൂത പള്ളികളായ ഫ്രീമാസണ്‍, സര്‍വോതമ മസോണിക്, കോഡര്‍ ഹാള്‍ എന്നിവയ്ക്കാണ് ജിഹാദികളുടെ ഭീഷണി.
അല്‍ഖ്വയ്ദയും ഐഎസ് അനുകൂല ജിഹാദി സംഘടനകളും ചേര്‍ന്ന് ഇന്ത്യയിലെയ്ക്കെത്തുന്ന ഇസ്രയേലി വിനോദസഞ്ചാരികളെ തട്ടികൊണ്ടു പോകാന്‍ വരെ സാധ്യതയുണ്ട്. ന്യൂദല്‍ഹിയിലെ ഇസ്രയേലി എംബസി ആക്രമിച്ചേക്കുമെന്ന വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാണ് മുന്നറിയിപ്പ്. ജൂതന്മാരുടെ സ്‌കൂളുകളും ഹോട്ടലുകളും വരെ ഭീകര സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് അറിയുന്നത്. കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ ഇസ്രയേലികള്‍ ഇന്ത്യയിലേക്ക് ഒഴുകുകയാണ്. അവരുടെ രാജയത്തോടുള്ള ഭീകരരുടെ പകയാണ് ഇന്ത്യയിലെത്തുന്ന ഇസ്രയേലികള്‍ക്കും നേരിടേണ്ടി വരുന്നത്. ലോകത്തെമ്പാടുമുള്ള ഇസ്രയേലികള്‍ക്ക് അല്‍ഖ്വയ്ദ, ഐഎസ് ഭീകരരില്‍ നിന്ന് ആക്രമണം നേരിടേണ്ടി വരുന്നതിന്റെ കാരണവും ഇതു തന്നെയാണ്.
https://www.facebook.com/Malayalivartha