''ഐക്യവും സമാധാനവും നിലനിർത്തുന്നതിന് വേണ്ടിയുള്ള വിധിയാണ് വരാൻ പോകുന്നത്'' പ്രധാന മന്ത്രി
ബാബരി ഭൂമി കേസില്‍ ഇന്ന് വിധി വരാനിരിക്കെ സുപ്രധാന അറിയിപ്പുമായി പ്രധാന മന്ത്രി. അയോധ്യ വിധി ഏതെങ്കിലും സമുദായത്തിന്റ വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. വിധിക്കു ശേഷം സമാധാനം കാത്തുസൂക്ഷിക്കാന്‍ ട്വിറ്ററിലൂടെ പ്രധാന മന്ത്രി ജനങ്ങളോട്ആവശ്യപ്പെടുകയുണ്ടായി. ഐക്യവും സമാധാനവും നിലനിർത്തുന്നതിന് വേണ്ടിയുള്ളതാണ് വിധിയെന്ന് മോദി ചൂണ്ടിക്കാട്ടി.
ഇന്ന് 10.30 ഓടെ വിധി വരും. വിധി ഉണ്ടാകുമെന്നു കണ്ട് ഉത്തര്‍പ്രദേശിലും രാജ്യത്തിന്റ മറ്റിടങ്ങളിലും കനത്ത സുരക്ഷാ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞിരുന്നു. സമാധാനം നിലനിര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്‍കൈയെടുക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ആഹ്വാനം വന്നിരുന്നു. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. യു.പിയിലും ഡല്‍ഹിയിലും വിദ്യാലയങ്ങള്‍ക്ക് അവധിയാണ്.
https://www.facebook.com/Malayalivartha