Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..

എന്തുകൊണ്ട് വിധി ഇന്ന് ; നിർണായക വിധിക്ക് ഈ ദിവസം തെരഞ്ഞെടുത്തത് എന്തിന്...?

09 NOVEMBER 2019 11:19 AM IST
മലയാളി വാര്‍ത്ത

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17ന് മുമ്ബ് ബാബരി ഭൂമി കേസില്‍ വിധി പ്രസ്താവിക്കുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍, നവംബര്‍ ഒമ്ബത് ശനിയാഴ്ച വിധി പ്രഖ്യാപിക്കുമെന്ന വിവരം തീര്‍ത്തും അപ്രതീക്ഷിതവുമായി. പ്രവൃത്തിദിനമല്ലാത്ത ശനിയാഴ്ച കോടതി തുറന്ന് വിധി പ്രസ്താവിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി തീരുമാനിക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് വിരമിക്കുന്ന നവംബര്‍ 17 ഞായറാഴ്ചയായതിനാല്‍ അന്ന് വിധി പറയാനുള്ള സാധ്യതയുണ്ടായിരുന്നില്ല. വിരമിക്കുന്ന ദിവസം സുപ്രധാന വിധി പ്രഖ്യാപിക്കുന്ന പതിവുമില്ല. നവംബര്‍ 16 ശനിയാഴ്ചയായതിനാല്‍ അന്നും വിധി വരാന്‍ സാധ്യത കല്‍പിച്ചിരുന്നില്ല. നവംബര്‍ 15 വെള്ളിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പദവിയിലിരിക്കുന്ന അവസാന പ്രവൃത്തി ദിവസം. അതിനാല്‍ നവംബര്‍ 14നോ 15നോ വിധി വന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

സാധാരണഗതിയില്‍ വിധി വന്നതിന്‍റെ തൊട്ടടുത്ത ദിവസം പുനപരിശോധന ഹരജി സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ചിലപ്പോള്‍ ഇത് ഒന്നിലേറെ ദിവസം നീളാനും സാധ്യതയുണ്ട്. എന്നിരുന്നാലും, നവംബര്‍ 14ന് മുമ്ബായി വിധി വന്നേക്കുമെന്ന സൂചന സുപ്രീംകോടതിയോ സര്‍ക്കാറോ നല്‍കിയിരുന്നില്ല.

അപ്രതീക്ഷിതമായാണ് വെള്ളിയാഴ്ച രാത്രി വിധി പ്രഖ്യാപനം സംബന്ധിച്ച വിവരം സുപ്രീംകോടതി നല്‍കുന്നത്. വിധിക്ക് മുന്നോടിയായി ഊഹോപോഹങ്ങളും സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുക കൂടി ലക്ഷ്യമിട്ടാണ് പെട്ടെന്നുണ്ടായ പ്രഖ്യാപനം. ഇത്തരക്കാര്‍ക്ക് കൂടുതല്‍ സമയം നല്‍കാതിരിക്കുകയായിരുന്നു തീരുമാനത്തിന് പിന്നില്‍. അതേസമയം, ഉത്തര്‍പ്രദേശിലും രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷ തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബേ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിധിയുടെ മുെന്നാരുക്കമായി ഉത്തര്‍പ്രദേശ് സര്‍ക്കാറിെന്‍റ ഉന്നത ഉദ്യോഗസ്ഥരുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ഇന്ന് രാവിലെ 10.30ന് വിധി പ്രസ്താവിക്കാനിരിക്കെ, വിധി പറയുന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാരുടെ സുരക്ഷ ശക്തമാക്കി. ചീഫ് ജസ്റ്റിസ്, രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് വിധി പ്രസ്താവിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിധികളിലൊന്ന് എന്നാണ് ജസ്റ്റിസ് എസ് എ ബോബ്ഡെ നേരത്തെ വിശേഷിപ്പിച്ചത്.

ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ സുരക്ഷ ഇസഡ് കാറ്റഗറിയിലേയ്ക്ക് ഉയര്‍ത്തിയിട്ടുണ്ട്. കോടതി അവധിയായ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയാണ് വിധി പ്രസ്താവിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉന്നത സുരക്ഷയാണ് ഇസെഡ് കാറ്റഗറി. സിഎപിഎഫ്, സിആര്‍പിഎഫ് എന്നിവരാണ് സുരക്ഷ നല്‍കുക. വെള്ളിയാഴ്ച രാവിലെ യുപി ചീഫ് സെക്രട്ടറി രാജേന്ദ്ര കുമാര്‍ തിവാരി, പോലീസ് ഡയറക്ടര്‍ ജനറല്‍ ഓം പ്രകാശ് സിംഗ് എന്നിവരുമായി ഗോഗോയ് ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച നടത്തിയിരുന്നു.

അയോധ്യയില്‍ മള്‍ട്ടി ലെയര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി അര്‍ധസൈനീക വഭാഗത്തിന്റെ 60 കമ്ബനികളെയാണ് അയോധ്യയില്‍ വിന്യസിച്ചിരിക്കുന്നത്. വിധിക്ക് മുന്നോടിയായി സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകളും സിസിടിവി ക്യാമറകളും ഉപയോഗിക്കും.

അതേസമയം അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
അയോദ്ധ്യയിലെ വിധി പുറത്ത് വരാനിരിക്കെ മതസ്പര്‍ദ്ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന രീതിയിലുള്ള സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ്.

ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി ഇത്തരക്കാരെ ഉടനടിത്തന്നെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ പോലീസ് വിഭാഗത്തിനും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. സംഘര്‍ഷാവസ്ഥ വളര്‍ത്താന്‍ സഹായിക്കുന്ന ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഫോര്‍വെര്‍ഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യാനാണ് തീരുമാനം.

എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലാകും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മത സ്പര്‍ദ്ധ വളര്‍ത്താന്‍ സഹായിക്കുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ അയക്കുന്നവരെ കണ്ടെത്താന്‍ സാധിക്കും.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളിച്ചെണ്ണ വില കുറയുന്നു...  (3 minutes ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (15 minutes ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (29 minutes ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (40 minutes ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (1 hour ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (1 hour ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (1 hour ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (1 hour ago)

ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇ  (2 hours ago)

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (10 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (10 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (11 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (11 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (11 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (11 hours ago)

Malayali Vartha Recommends