Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ബാബറി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് ഷിയാ വഖഫ് ബോർഡ് നൽകിയ ഹ‍‍ജി സുപ്രീം കോടതി തള്ളിയ അവസരത്തിൽ അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി എന്തു തന്നെയായാലും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആവശ്യപ്പെട്ടു .കേരളവും അതീവ ജാഗ്രതയിലാണ്.ഉത്തരപ്രദേശിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ വിന്യസിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലും സംഘർഷ സാധ്യതയുള്ള ചിലയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്

09 NOVEMBER 2019 11:05 AM IST
മലയാളി വാര്‍ത്ത

ബാബറി മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് ഷിയാ വഖഫ് ബോർഡ് നൽകിയ ഹ‍‍ജി സുപ്രീം കോടതി തള്ളിയ അവസരത്തിൽ അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി എന്തു തന്നെയായാലും സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആവശ്യപ്പെട്ടു 

വിധി എന്ത് തന്നെ ആയാലും അത് ആരുടെയും പരാജയമല്ലെന്നും രാജ്യത്തിന്‍റെ ഐക്യമാണ് പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു .അതേസമയം, അയോധ്യ അന്തിമവിധിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . സുപ്രീം കോടതിയിൽ പ്രവേശനം നിയന്ത്രിക്കും. വിധി പ്രസ്താവം നടത്തുന്ന ജസ്റ്റിസുമാർക്കും സുരക്ഷ ഉറപ്പാക്കി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായാണ് ഷിയാ വഖഫ് ബോർഡ് ഹർജി തള്ളിയത്. ബാബർ സുന്നി വിഭാഗത്തിൽപ്പെട്ടയാളാണെങ്കിലും പള്ളി നിർമ്മിച്ച സൈന്യാധിപൻ ഷിയാ വിഭാഗത്തിൽപ്പെട്ടയാളാണെന്നും അതിനാൽ ഷിയാ വഖഫിന് പള്ളിയിൽ അവകാശവാദമുണ്ടെന്നുമായിരുന്നു ഹർജി

സുപ്രീം കോടതിയുടെ ചരിത്രത്തിലെ ഏറ്റവും സുദീർഘമായ രണ്ടാമത്തെ വാദമാണ് അയോധ്യ തർക്ക ഭൂമി കേസിൽ നടന്നത്. 40 ദിവസത്തെ മാരത്തൺ വാദത്തിനു ശേഷമാണ് കേസിൽ പരമോന്നത കോടതി വിധി പറയുന്നത് എന്ന പ്രത്യേകതയുമുണ്ട് .

രാം ലല്ല, നിർമോഹി അഖാഡ , സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് 2.77 ഏക്കർ തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിവിധി. 2010 ലെ ഈ വിധി ചോദ്യം ചെയ്ത് 14 ഹർജികൾ സുപ്രീം കോടതിയിലെത്തി. ഈ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭക്ഷണഘടനാ ബെഞ്ച് മാരത്തൺ വാദം കേട്ടത്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട രണ്ടാമത്തെ വാദമായിരുന്നു ഇത്. 40 ദിവസവും കോടതി ഇടവേളകളില്ലാതെ വാദം കേട്ടു.

സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലായിരുന്നു. 68 ദിവസമാണ് വാദം കേട്ടത്. ആധാർ കേസിൽ 38 ദിവസവും കോടതി വാദം കേട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് ആരംഭിച്ച തര്‍ക്കത്തിലാണ് സുപ്രീം കോടതി അന്തിമ തീര്‍പ്പ് കൽപിക്കാൻ പോകുന്നത്.

വിധിയുടെ പശ്ചാത്തലത്തിൽ ഉത്തർ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. വിധിക്കു മുന്നോടിയായി രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പാടാക്കിയിട്ടുള്ളത് . അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. യുപിയിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. മഹാരാഷ്ട്രയിൽ പ്രകോപനപരമായ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ ഒരാൾ അറസ്റ്റിലായി.

കേരളവും അതീവ ജാഗ്രതയിലാണ്.ഉത്തരപ്രദേശിൽ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ വിന്യസിക്കപ്പെട്ടിരിക്കുന്നു. കേരളത്തിലും സംഘർഷ സാധ്യതയുള്ള ചിലയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശമുണ്ട്. കാസർഗോഡ് അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ മൂന്നുദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്ദേര, ഹൊസ്ദുർഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ, സിആർപിസി 144 പ്രകാരം കഴിഞ്ഞ രാത്രിമുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ജനങ്ങൾ പൂർണ്ണമായും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു. വിധി എന്തു തന്നെയായാലും സംയമനത്തോടെയുള്ള പ്രതികരണങ്ങളേ കേരളത്തിലുണ്ടാവൂ എന്ന് എല്ലാവരും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. വിധി എന്തായാലും സമാധാനപരമായി അതിനെ സ്വീകരിക്കാൻ എല്ലാ ജനങ്ങളും തയാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (3 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (3 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (4 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (4 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (5 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (6 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (8 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (8 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (8 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (8 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (8 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (9 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (9 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (10 hours ago)

Malayali Vartha Recommends